ഇനി നിവിന്‍ പോളിയ്ക്ക് കിളി പോയി
ആസിഫ് അലിയെ നായകനാക്കി കളി പോയി എന്ന ചിത്രമൊരുക്കിയ വിനയ് ഗോവിന്ദ് വീണ്ടും വരുന്നു. ഇത്തവണ വിനയ് ഗോവിന്ദിന്റെ ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ്. അമര്‍ ചിത്ര ഗാഥ എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്.
വിവേക് രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അമര്‍ എന്ന കഥാപാത്രമായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. ആദ്യ ചിത്രം പോലെ അമര്‍ ചിത്ര ഗാഥ വിവാദമായിരിക്കില്ലെന്ന് തിരക്കഥാകൃത്ത് പറഞ്ഞു. പൂര്‍ണമായും കുടുംബത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന എന്റര്‍ടൈന്‍മെന്റായിരിക്കും.

ചിത്രത്തിലെ രണ്ട് നായിക കഥാപാത്രങ്ങളുടെ പേരാണ് ചിത്ര എന്നതും ഗാഥ എന്നതും. താരനിര്‍ണയം പൂര്‍ത്തിയാടയിട്ടില്ല. അജു വര്‍ഗീസും സൈജു കുറുപ്പും ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരികാരണമായിട്ടില്ല. സെവന്‍ ആര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജിപി വിജയകുമാറാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
ഈ വര്‍ഷം മിലി, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളുടെ വിജയവുമായി നില്‍ക്കുന്ന നിവിന്‍ മറ്റ് രണ്ട് ചിത്രങ്ങളുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍. ഈ 28 ന് അല്‍ഫോണ്‍സ് പുത്രനുമായി ഒന്നിച്ച പ്രേമവും, 29 ന് ശ്യാമപ്രസാദുമായി ഒന്നിച്ച ഇവിടെയും തിയേറ്ററുകളിലെത്തും. എബ്രിഡ് ഷൈനിനൊപ്പമുള്ള ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications