പ്രേമം പോലെ, നിവിന്‍ പോളി-അല്‍ത്താഫ് ചിത്രത്തിന് പേരിട്ടതിങ്ങനെ!
മലയാളത്തിലും തമിഴിലുമായി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നിവിന്‍ പോളി. അതിനിടെ പ്രേമം ഫെയിം അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നിവിന്‍ പോളിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രോജക്ടാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകനും കൂട്ടരും. ഇപ്പോഴിതാ ചിത്രത്തിന് പേരും നിശ്ചയിച്ചു.

ഞങ്ങളുടെ കഥ
'ഞങ്ങളുടെ കഥ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തെ കുറിച്ച്
ചിത്രത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന രണ്ടാം ചിത്രം കൂടിയാണിത്.

നായിക
അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. നടന്‍ കൃഷ്മ കുമാറിന്റെ മകളാണ് അഹാന. മുമ്പ് ഐശ്വര്യ ലക്ഷ്മിയെ ചിത്രത്തിലേക്ക് നായികയായി പരിഗണിച്ചിരുന്നു.

പ്രേമം പോലെ
പുതിയ ചിത്രത്തിന് വേണ്ടി പ്രേമത്തില്‍ അഭിനയിച്ചവരും ടെക്‌നീഷ്യന്‍സുമാരും ഉണ്ടാകുമെന്നും പറയുന്നു.
നിവിന്‍ പോളിയുടെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...


Click it and Unblock the Notifications











