»   » നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിന് തിയറ്ററുകളിലെത്തുന്നു!

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിന് തിയറ്ററുകളിലെത്തുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാളത്തില്‍ താരങ്ങളുടെ സിനിമകള്‍ തമ്മില്‍ മത്സരം നടക്കുകയാണ്. ഈദിന് ഒരുപാട് സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും ഇനി കാത്തിരിക്കുന്നത് ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് വേണ്ടിയാണ്. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും സിനിമകള്‍ ഓണത്തിന് തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നിവിന്‍ പോളിയുടെ പുതിയ സിനിമയും ഓണത്തിന് പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പറയുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും!കത്രീന കൈഫിന്റെ അഹങ്കാരത്തിന് ആലിയയുടെ മറുപടി!!!

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന് പേരിട്ടിരിക്കുന്ന സിനിമ അല്‍താഫ് സലീമാണ് സംവിധാനം ചെയ്യുന്നത്. മാത്രമല്ല ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നിവിന്‍ പോളി തന്നെയാണ്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഓണത്തിന് തിയറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

 nivin-pauly-njandukalude-nattil-oridevala

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് നായികമാരായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ലാല്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ഷറഫുദീന്‍, സ്രൃന്ദ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുമുണ്ട്.

മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെട്ട് താരസുന്ദരിമാര്‍!ഇരട്ടക്കുട്ടികളുള്ള കരണിന്റെ അവസ്ഥയോ?

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയ്ക്ക് ശേഷം സൃന്ദ നിവിന്റെ സഹോദരിയായി അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തില്‍ നിവിന്റെ ഇരട്ട സഹോദരിയായിട്ടാണ് സൃന്ദ അഭിനയിക്കുന്നത്.

English summary
Nivin Pauly’s Njandukalude Naatil Oridevala will be an Onam release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam