»   » നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിനെത്തുന്നു! അതും ഈ ദിവസം!!!

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിനെത്തുന്നു! അതും ഈ ദിവസം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമ ഓണത്തിന് റിലീസിന് തയ്യാറെടുക്കയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി എന്നാണ് തീരുമാനിച്ചിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായി സെപ്റ്റംബര്‍ ഒന്നിനായിരിക്കും സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

പ്രണവിന്റെ ആദിയില്‍ ഈ താരങ്ങളും അഭിനയിക്കുന്നു! സസ്‌പെന്‍സിനൊപ്പം കോമഡിയും സിനിമയിലുണ്ടാവുമോ?

ഒരു ഫാമിലി എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയിമില്ല. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അച്ഛന്റെ വേഷത്തില്‍ ലാല്‍ ആണ് അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയിലെ എല്ലാ താരങ്ങളുടെയും അവര്‍ ചെയ്യുന്ന വേഷങ്ങള്‍ എങ്ങനെയാണെന്ന് തരത്തിലുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

ഫാമിലി എന്റര്‍ടെയിന്‍മെന്റ്


നിവിന്‍ പോളിയുടെ കുടുംബചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയ്ക്ക ശേഷം അത്തരത്തിലൊരു ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമ കൂടി അടുത്ത് തന്നെ തിയറ്ററുകളിലേക്ക് എത്തുകയാണ്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള


ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധായകന്‍ അല്‍താഫ് അലി തന്നെ കഥ എഴുതിയാണ് സംവിധാനം ചെയ്യുന്നത്.

റിലീസ് തീരുമാനിച്ചു


സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായിട്ടാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അതിനിടെ സെപ്റ്റംബര്‍ ഒന്നിന് സിനിമയുടെ റിലീസിന് തീയതി തീരുമാനിച്ചിരിക്കുകയാണ്.

നിവിന്റെ കുര്യന്‍ ചാക്കോ


ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ പേരാണ് കുര്യന്‍ ചാക്കോ. ലണ്ടനിലെ ജീവിതം തളര്‍ത്തിയ കുര്യന്റെ ജീവിതവും മറ്റും കഥകളുമാണ് സിനിമയിലൂടെ പറഞ്ഞിരിക്കുന്നത്.

അച്ഛന്‍ വേഷത്തില്‍ ലാല്‍

നടന്‍ ലാല്‍ ആണ് നിവിന്റെ പിതാവായ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വന്ന നടി ശാന്തി കൃഷ്ണയാണ് ചാക്കോയുടെ ഭാര്യ ഷീല ചാക്കോ എന്ന വേഷത്തിലഭിനയിക്കുന്നത്.

രണ്ട് നായികമാര്‍


ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. നടി അഹാന കൃഷ്ണയും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അവര്‍ക്കൊപ്പം സിജു വില്‍സണ്‍, ഷറഫുദീന്‍, ശ്രൃന്ദ, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിവിന്റെ പ്രിയപ്പെട്ട സിനിമ


പുതിയ സിനിമയിലെ തന്റെ കുര്യന്‍ ചാക്കോ തനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണെന്നാണ് നിവിന്‍ പോളി പറയുന്നത്. പകല്‍ സ്വപ്‌നം കണ്ട് നടക്കുന്ന ചെറുപ്പക്കാരനാണ് കുര്യന്‍.

English summary
Nivin Pauly’s Njandukalude Naattil Oridavela Gets A Release Date!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam