»   » സെന്‍സര്‍ ബോര്‍ഡ് ചതിച്ചില്ല! നിവിന്‍ പോളിയുടെ സിനിമയ്ക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ് ഇതായിരുന്നു!!!

സെന്‍സര്‍ ബോര്‍ഡ് ചതിച്ചില്ല! നിവിന്‍ പോളിയുടെ സിനിമയ്ക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ് ഇതായിരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക കൊണ്ട് വെട്ടി മാറ്റപ്പെടുന്നതാണ് പല സിനിമകളുടെയും ജീവന്‍ തന്നെ എടുക്കുന്നത്. എന്നാല്‍ നിവിന്‍ പോളിയുടെ പുതിയ സിനിമയായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആ കടമ്പ കടന്നിരിക്കുകയാണ്. ഓണത്തിന് തിയറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം നിവിന്‍ പോളി തന്നെ ഫേസ്ബുക്ക് പേജിലൂടെ പറയുകയായിരുന്നു.

നവഗതനായ അല്‍താഫ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കുടുംബചിത്രമായി നിര്‍മ്മിക്കുന്ന സിനിമയില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ലാല്‍, ശാന്തി കൃഷ്ണ, ആഹാന കൃഷ്ണ കുമാര്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള


നിവിന്‍ പോളിയുടെ ഏറ്റവും പുതിയ സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നവഗതനായ അല്‍താഫ് അലി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുകയാണ്.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി


സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ഇക്കാര്യം നിവിന്‍ തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

നിവിന്‍ പോളിയുടെ സിനിമ

മലയാളത്തിന്റെ ജനപ്രിയ നടനായി വളര്‍ന്ന് കൊണ്ടിരിക്കുന്ന നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നായകനായി അഭിനയിക്കുന്നതിനൊപ്പം നിവിന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും.

കുടുംബചിത്രം


ഓണത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രം പ്രധാനമായും ലക്ഷ്യം വെക്കുന്നത് കുടുംബ പ്രേക്ഷകരെയാണ്. അതിനാല്‍ തന്നെ പൂര്‍ണമായും കുടുംബചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കുര്യന്‍ ചാക്കോ

കുര്യന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ലണ്ടനിലെ ജീവിതം തളര്‍ത്തിയ കുര്യന്റെ ജീവിതവും നാട്ടില്‍ വന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന കുര്യന്‍രെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

താരങ്ങളുടെ സാന്നിധ്യം

ചിത്രത്തിലെ പ്രധാന ആകര്‍ഷണം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ്. നിവിന്റെ അച്ഛന്റെ വേഷത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ഒപ്പം ഏറെ കാലത്തിന് ശേഷം നടി ശാന്തി കൃഷ്ണയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നായികമാര്‍


ചിത്രത്തില്‍ രണ്ട് നായികമാരണുള്ളത്. പുതുമുഖമായി അഭിനയിക്കുന്ന ഐശ്വര്യ ലക്ഷ്മിയും നടി ആഹാന കൃഷ്ണകുമാറുമാണ് ചിത്രത്തിലെ നായികമാര്‍.

English summary
Nivin Pauly's Njandukalude Nattil Oridavela Bags A Clean 'U' Certificate

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam