»   » ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള; രണ്ടാമത്തെ പോസ്റ്ററിന്റെ പ്രത്യേകത

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള; രണ്ടാമത്തെ പോസ്റ്ററിന്റെ പ്രത്യേകത

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടന്‍ നിവിന്‍ പോളി വീണ്ടും നിര്‍മാതാവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറാണ്. പ്രേം ഫെയിം അല്‍ത്താഫ് സലിമാണ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്കുണ്ട്.

ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കു വെച്ചത്. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുക്കൊണ്ടാണ് നിവിന്‍ പോളി ചിത്രത്തിന്റെ റിലീസ് ഡേറ്റ് പറഞ്ഞത്.


nivin-pauly-njandukalude-nattil-oridavela-is-an-onam-release

ബോക്‌സിങ് ബാഗുകളുടെ മറവില്‍ നായകനായ നിവിന്‍ പോളി പേടിച്ച് ഭയന്ന് നില്‍ക്കുന്നതാണ് ചിത്രത്തിന്റെ പോസ്റ്റര്‍. ആരാധകര്‍ക്കായി വ്യത്യസ്തമായത് എന്തൊക്കെയൊ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആദ്യ പോസ്റ്ററില്‍ നിന്നും രണ്ടാമത്തെ പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.


റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുക്കൊണ്ടുള്ള ഓഫീഷ്യല്‍ റിലീസ് ഡേറ്റും ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് അറിയുന്നത്. ശാന്തികൃഷ്ണയും നടന്‍ സംവിധായകനുമായ ലാലുമാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ മാതാപിതാക്കളുടെ വേഷത്തില്‍ എത്തുന്നത്.


അഹാനകൃഷ്ണയും ഐശ്വര്യ ലക്ഷമിയുമാണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സൃന്ദ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
CONFIRMED: Nivin Pauly's Njandukalude Nattil Oridavela Is An Onam Release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X