»   » നിവിന്‍ പോളിയുടെ കുര്യന് പ്രേമിക്കാന്‍ അറിയാമോ? റേച്ചലിന്റെ സംശയം ഇങ്ങനെ!!!

നിവിന്‍ പോളിയുടെ കുര്യന് പ്രേമിക്കാന്‍ അറിയാമോ? റേച്ചലിന്റെ സംശയം ഇങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിന് തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. അതിനുള്ളില്‍ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ട് പോസ്റ്ററുകളുടെ രൂപത്തില്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തില്‍ രണ്ട് നായികമാരാണ്. നടി ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന കഥാപാത്രത്തിന്റെ ചിത്രവും പുറത്ത് വന്നിരിക്കുകയാണ്.

മേലേപ്പറമ്പില്‍ ആണ്‍വീട് ഇന്നാണ് നിര്‍മ്മിച്ചിരുന്നെങ്കില്‍ പ്രധാന കഥാപാത്രങ്ങള്‍ ഇവരായിരിക്കും!

നിവിന്‍ പോളിയ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റേച്ചലിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. കുര്യന് പ്രേമിക്കാന്‍ അറിയോ? എന്ന് ചോദിച്ചു കൊണ്ട് ചിന്തിച്ചിരിക്കുന്ന റേച്ചലാണ് ചിത്രത്തിലുള്ളത്. മുമ്പ് സിനിമയിലെ നിവിന്‍ പോളി, ലാല്‍, ശാന്തി കൃഷ്ണ, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍, എന്നിങ്ങനെയുള്ള താരങ്ങളുടെ ലുക്ക് പുറത്ത് വന്നിരുന്നു.

aishwarya-lekshmi

ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ പേരാണ് കുര്യന്‍ ചാക്കോ. ലണ്ടനിലെ ജീവിതം തന്നെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്ന നിവിന്റെ ലുക്കാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. നവാഗതനായ അല്‍താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഒരു ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമായിരിക്കുമെന്നാണ് പറയുന്നത്.

English summary
Nivin Pauly's Njandukalude Nattil Oridavela: Meet Rachel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam