പടവെട്ടിനായി കുടവയറുമായി നിവിന്‍ പോളി! വൈറലായി ലൊക്കേഷന്‍ ചിത്രം
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് നിവിന്‍ പോളി. വൃത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. നിവിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മൂത്തോന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിന പ്രയത്‌നം നടത്തിയിരുന്നു താരം. സിനിമയിലെ റോളുകള്‍ക്കായി ഇടയ്ക്ക് ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട് താരം.

നിലവില്‍ പടവെട്ട് എന്ന ചിത്രമാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പുതിയ ചിത്രത്തിന് വേണ്ടി വീണ്ടും വണ്ണം കൂട്ടിയിരിക്കുകയാണ് താരം. തടി കൂടിയെന്ന് മാത്രമല്ല, അല്‍പം കുടവയറും വന്നിട്ടുണ്ട് താരത്തിന്. നിരവധി പേരാണ് നിവിന്‍ പോളിയുടെ കഠിനാദ്ധ്വാനത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്.
നേരത്തെ തന്റെ ചിത്രത്തിനായി നിവിന്‍ നടത്തുന്ന പ്രയത്‌നത്തെക്കുറിച്ച് സംവിധായകന്‍ ലിജു കൃഷ്ണ മനസുതുറന്നിരുന്നു. നിവിന്‍ വണ്ണം കുറച്ചുവരുന്ന സമയത്തായിരുന്നു ഈ ചിത്രവുമായി സംവിധായകന്‍ നടന് മുന്‍പില്‍ എത്തിയത്. പടവെട്ടിന് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം സണ്ണി വെയ്‌നാണ് നിവിന്‍ പോളിയുടെ പടവെട്ട് നിര്‍മ്മിക്കുന്നത്. നിവിനൊപ്പം മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. തമിഴ് ചിത്രം അരുവിയിലൂടെ ശ്രദ്ധേയയായ അതിഥി ബാലനും ചിത്രത്തില്‍ എത്തുന്നു. 96ലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ കൊറോണ കാരണം മാറ്റിവെച്ചിരുന്നു.
പടവെട്ടിന് പുറമെ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖവും നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ്. തുറമുഖത്തിലും വേറിട്ടൊരു ഗെറ്റപ്പിലാണ് നടന്‍ എത്തുന്നത്. നേരത്തെ നിവിന്‍ പോളിയുടെ മൂത്തോന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയായിരുന്നു. കഴിഞ്ഞ വര്‍ഷം ലവ് ആക്ഷന്‍ ഡ്രാമയും നിവിന്‍ പോളിയുടെതായി വലിയ വിജയം നേടിയിരുന്നു. ധ്യാന്‍ ശ്രീനിവാസനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. നയന്‍താര, അജുവര്‍ഗീസ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.


Click it and Unblock the Notifications