Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിവിന്‍ പോളിയുടെ നിഴലായിരുന്നു ഷാബു, വല്ലാത്തൊരു പോക്കായിപ്പോയെന്ന് ദുല്‍ഖറും, അജുവും ഗീതുവും
നിവിന്‍ പോളിയുടെ പേര്‍സണല്‍ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു ഷാബു. മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ് .
മലർവാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴൽ പോലെ കൂടെ നിന്ന മനുഷ്യൻ. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്.
നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ലെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗീതു മോഹന്‍ദാസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി പേരാണ് ഷാബുവിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുള്ളത്.

നിവിന്‍ പോളിക്കൊപ്പം
പ്രശസ്ത മേക്കപ്പ് മാനായ പാണ്ഡ്യൻറെ കൂടെയാണ് ഷാബുവും മലയാള സിനിമയിൽ മേക്കപ്പ് രംഗത്ത് കടന്ന് വന്നത്. കഴിഞ്ഞ 10 വർഷമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് ഷാബു. പുതിയ തീരം മുതലായിരുന്നു നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്ത് തുടങ്ങിയത് . ഇപ്പോൾ നിവിന്‍ പോളി പ്രൊഡ്യൂസ് ചെയ്ത "കനകം കാമിനി കലഹം " എന്ന സിനിമയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്തിരുന്നു. ജേഷ്ഠൻ ഷാജി പുൽപള്ളിയും മേക്കപ്പ് ആർട്ടിസ്റ്റാണ്.

അജുവും ഗീതുവും കുറിച്ചത്
ഷാബു ഏട്ടാ. ആ കടം വീട്ടാൻ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . ന്തിനാ ഏട്ടാ ഇങ്ങനെ പോയേ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്. ഷാബു നീ ഞങ്ങളുടെ ഹൃദയം തകർത്തു കളഞ്ഞു എന്നായിരുന്നു ഗീതു മോഹൻദാസ് കുറിച്ചത്. ഷാബു ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു താരങ്ങളെല്ലാം കുറിച്ചത്. നിവിന്‍ പോലിക്കും മറ്റ് താരങ്ങള്‍ക്കുമൊപ്പമുള്ള ഷാബുവിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

സ്നേഹത്തോടെ ഓർക്കും
ഷാബുവുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ഷാബു പുൽപ്പള്ളിയുടെ അകാല വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമ്മകൾ ഞാൻ എപ്പോഴും സ്നേഹത്തോടെ ഓർക്കും. ഈ ശ്രമകരമായ സമയത്തിലൂടെ കടന്നുപോകാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നിവിന്‍റെ അവസ്ഥ
ഞങ്ങളുടെ ഷൂട്ടിന്റെ സമയത്ത് ഞങ്ങളെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർ വീട് വിട്ട് നമുക്കൊരു വീടൊരുക്കി കുടുംബമായി മാറുന്നു. നിവിൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. ഈ നഷ്ടം നികത്താനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും റിന്നയ്ക്കും സ്നേഹവും പ്രാർത്ഥനയുമെന്നുമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.