ബാംഗ്ലൂര്‍ ഡേയ്‌സിന്‌റെ ഏഴ് വര്‍ഷങ്ങള്‍, നല്ല ഓര്‍മ്മകള്‍ തന്ന അഞ്ജലിക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ബ്ലോക്ക്ബസ്റ്റര്‍ അഞ്ജലി മേനോന്‍ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. 2014ല്‍ പുറത്തിറങ്ങിയ സിനിമ തിയ്യേററുകളില്‍ നിന്നും വമ്പന്‍ വിജയമാണ് നേടിയത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വ്വതി, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും സിനിമ സ്വീകരിക്കപ്പെട്ടു. സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

 bangalore-days

ബാംഗ്ലൂര്‍ ഡേയ്‌സിലെ ഓരോ സീനുകളും പാട്ടുകളുമെല്ലാം തന്നെ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. അതേസമയം ബാംഗ്ലൂര്‍ ഡേയ്‌സ് പുറത്തിറങ്ങി ഏഴ് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‌റെ ഏഴാം വാര്‍ഷികത്തില്‍ നിവിന്‍ പോളിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായിക അഞ്ജലി മേനോന് നന്ദി പറഞ്ഞുകൊണ്ടാണ് നടന്‌റെ പോസ്റ്റ് വന്നിരിക്കുന്നത്. നല്ല ഓര്‍മ്മകള്‍ തന്നതിന് നന്ദി അഞ്ജലി എന്ന് ബ്ലാംഗ്ലൂര്‍ ഡേയ്‌സ് ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം നിവിന്‍ പോളി കുറിച്ചു.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

Recommended Video

Nivin pauly And Pranav Mohanlal Will Come Together For An upcoming movie | FilmiBeat Malayalam

അജു, ദിവ്യ, കുട്ടന്‍ എന്നീ കഥാപാത്രങ്ങളായി ദുല്‍ഖര്‍, നസ്രിയ, നിവിന്‍ തുടങ്ങിയവര്‍ മല്‍സരിച്ചഭിനയിച്ച ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്‌. ഇവരുടെ ജീവിതത്തിലൂടെയായിരുന്നു സിനിമയുടെ കഥ പറഞ്ഞത്. പ്രധാന താരങ്ങള്‍ക്കെല്ലാം തന്നെ തുല്യ പ്രാധാന്യമുളള റോളുകളായിരുന്നു അഞ്ജലി മേനോന്‍ നല്‍കിയത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ബാഗ്ലൂര്‍ ഡേയ്‌സിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കിയത്. നടി പാര്‍വ്വതിയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവ് സിനിമ കൂടിയായിരുന്നു ബാഗ്ലൂര്‍ ഡേയ്‌സ്. സിനിമ പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

More from Filmibeat

Read more about: nivin pauly anjali menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X