»   » ഇത് ആദ്യമായി, നിവിന്‍ പോളിയുടെ സഖാവുമായി ഏറ്റുമുട്ടുന്നത് മറ്റൊരു യുവതാരം!

ഇത് ആദ്യമായി, നിവിന്‍ പോളിയുടെ സഖാവുമായി ഏറ്റുമുട്ടുന്നത് മറ്റൊരു യുവതാരം!

Posted By:
Subscribe to Filmibeat Malayalam

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് നിവിന്‍ പോളിയുടെ 'സഖാവ്'. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം 2017 മാര്‍ച്ച് 23ന് തിയേറ്ററുകളില്‍ എത്തും. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍-അമല്‍ നീരദ് ചിത്രം ഇതേ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രത്തിന്റെ വിദേശ ഷെഡ്യൂളാണ് അടുത്തത്. ജനുവരിയോട് കൂടി വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി മാര്‍ച്ച് 23ന് നിവിന്‍ പോളിയുടെ സഖാവിനൊപ്പം റിലീസ് ചെയ്യാനാണ് അമല്‍ നീരദ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. നിവിന്‍ പോളിയുടെ സഖാവും ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രവും ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാലും റിലീസ് മാറ്റി.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് സഖാവ്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്.

ദുല്‍ഖര്‍-അമല്‍ നീരദ്

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് അമല്‍ നീരദ് മുമ്പ് സൂചിപ്പിച്ചിരുന്നു.

ക്രിസ്തുമസിന് റിലീസ് ചെയ്യില്ല

നിവിന്‍ പോളിയുടെ സഖാവും ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രവും ക്രിസ്തുമസ് ചിത്രങ്ങളായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാകാത്തതും മറ്റ് ചില സാങ്കേതിക കാരണങ്ങളാലും റിലീസ് മാറ്റി വച്ചു.

മാര്‍ച്ചിലേക്ക്

2017 മാര്‍ച്ച് 23 ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സത്യന്‍ അന്തിക്കാട് ചിത്രം

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്തുമസിന് റിലീസ് ചെയ്യും. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ദുല്‍ഖറിന്റെ ആദ്യത്തെ ചിത്രം കൂടിയാണിത്.

നിവിന്‍ പോളിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Nivin Pauly's Sakhavu To Clash With Dulquer Salmaan-Amal Neerad Movie?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam