നിവിന്‍ പോളിയുടെ സഖാവ് വിഷു ദിനത്തില്‍ പ്രദര്‍ശിപ്പിക്കില്ല, റിലീസ് ഡേറ്റ് വീണ്ടും നീട്ടി
ആരാധകര്‍ വമ്പന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം സഖാവിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 15ന് ...
ആരാധകര്‍ വമ്പന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം സഖാവിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 15ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോള്‍ നീട്ടി വെച്ചു. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വെച്ച വിവരം പുറത്ത് വിട്ടത്.

ഏപ്രില്‍ 14ന് ദുഃഖ വെള്ളിയും വിഷു ആഘോഷവും കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വെച്ചതെന്ന് നിവിന്‍ പോളി. കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന്റെ തിരക്കഥ ഒരുക്കും.
ജോമോന്റെ സുവിശേഷഷങ്ങളിലെ നായിക ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. നടനും എഴുത്തുകാരനുമായ ശ്രീനിവാസനും അപര്‍ണ ഗോപിനാഥും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications