ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തിനെ കണ്ട് കെട്ടിപ്പിടിച്ച് നിവിന്‍ പോളി! വൈറല്‍ വീഡിയോ
Recommended Video
ജെല്ലിക്കെട്ടിന് പിന്നാലെ ടൊറന്റോ ഫിലിം ഫെസ്റ്റവിലില്‍ ശ്രദ്ധ നേടുകയാണ് നിവിന്‍ പോളിയുടെ മൂത്തോന്‍. ഫിലിം ഫെസ്റ്റിവലിനിടെ നിവിന്‍ പോളിയുടെതായി പുറത്തിറങ്ങിയ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ആള്‍ക്കൂട്ടത്തിനിടെയില്‍ തന്റെ സുഹൃത്തിനെ കണ്ട് ഓടിച്ചെന്ന് ആലിംഗനം ചെയ്യുന്ന നിവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്,

തമിഴ്‌നാട്ടില്‍ നിന്നുളള ഒരു ആരാധകനാണ് നിവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മൂത്തോന്റെ വേള്‍ഡ് പ്രീമിയറിനായി നിവിന്‍ പോളിക്കൊപ്പം സംവിധായിക ഗീതുമോഹന്‍ദാസ്.റോഷന്‍ മാത്യു, മറ്റു അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
ബുധനാഴ്ചയായിരുന്നു സിനിമയുടെ പ്രീമിയര്‍ നടന്നത്. സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് മൂത്തോന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്.
രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യാപാണ്. അടുത്ത മാസം നിവിന്‍ പോളി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











