Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നിവിന്‍ പോളിയുടെ അടുത്ത പ്രേമം 'ഗൗരി'യോട്.. നിവിനെ പോലെ പ്രണയിക്കാന്‍ വേറാരുമില്ല!
കായംകുളം കൊച്ചുണ്ണിയിലുടെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി. സിനിമയില്‍ നിന്നും അടുത്തിടെ പുറത്ത വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. കിടിലന്‍ ഡയലോഗ് ഡെലിവറിയും ദൃശ്യഭംഗിയുമുള്ള സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം സിനിമയില്‍ പ്രണയവും ഉണ്ടാവും.
ഇനി മോഹന്‍ലാലിന്റെ ഊഴമാണ്, 4 മാസം 4 സിനിമ! ഏട്ടന് ഞെട്ടിക്കാന്‍ പോവുന്നത് നിസാര സിനിമകള്‍ കൊണ്ടല്ല
തട്ടത്തിന് മറയത്തിലെ വിനോദായി വന്നും പ്രേമത്തിലെ ജോര്‍ജായി വന്നും വ്യത്യസ്ത പ്രണയങ്ങളായിരുന്നു നിവിന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. നിവിന്‍ പോളിയുടെ ഓരോ സിനിമകളിലും മനോഹരമായൊരു പ്രണയം ഒളിഞ്ഞിരിക്കും. ഇനിയും അതുപോലൊരു സിനിമ കൂടി വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിവിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാനിരിക്കുന്നത്. സിനിമയ്ക്ക് ഗൗരി എന്നാണ് പേരിട്ടിരിക്കുന്നത്. ഇതൊരു റോമാന്റിക് ഫാമിലി ഡ്രാമയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല മാസ് ആക്ഷന്‍ സ്വഭാവവും സിനിമയ്ക്കുണ്ടാവുമെന്നാണ് സൂചന. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.
മമ്മൂക്കയെ തോല്‍പ്പിക്കാന്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ആകുമോ? ഡെറിക് അബ്രഹാം മിന്നിക്കുന്നു..
ചിത്രത്തില്‍ നിവിന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒക്ടോബറിലാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ കഥയെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ല. നിലവില്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന രാജ 2 വിന്റെ തിരക്കുകളിലാണ് വൈശാഖ്. ഈ സിനിമ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഗൗരി ആരംഭിക്കുന്നത്.
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ