»   » ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

Posted By: Rohini
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം റിലീസായ നിവിന്‍ പോളിയുടെ മിക്ക ചിത്രങ്ങള്‍ക്കും ട്രെയിലറും പോസ്റ്ററും കണ്ടിട്ട് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ആശംസകള്‍ അറിയിക്കാറുണ്ട്. നിവിന്റേത് മാത്രമല്ല, തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ആരുടെ സിനിമയ്ക്കും ഇതുപോലെ ആശംസകള്‍ അറിയിക്കുന്നത് ദുല്‍ഖറിന്റെ ശീലമാണ്.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന് ആശംസകളുമായി വന്നിരിയ്ക്കുകയാണ് നിവിന്‍ പോളി. ദുല്‍ഖറിന്റെ പുതിയ ചിത്രമായ ചാര്‍ലിയുടെ ട്രെയിലര്‍ ഇന്നലെ (ഡിസംബര്‍ 13) റിലീസ് ചെയ്തിരുന്നു. ഇത് കണ്ട നിവിന്‍ ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖറിന് ആശംസകള്‍ അറിയിച്ചത്.


Also Read: കാത്തിരിപ്പിന് വിട; ചാര്‍ലിയുടെ ട്രെയിലറെത്തി; പാര്‍വ്വതിയും ദുല്‍ഖറും കലക്കും


ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചഭിനയിച്ചതിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും. പിന്നീട് ദുല്‍ഖര്‍ നായകനായ വിക്രമാദിത്യനില്‍ അതിഥി താരമായും നിവിന്‍ എത്തി.


ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

ഫേസ്ബുക്കിലൂടെയാണ് നിവിന്‍ പോളി ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും ചാര്‍ലി ടീമിനും ആശംസകള്‍ അറിയിച്ചത്. ചാര്‍ലിയുടെ ട്രെയിലറിനൊപ്പമാണ് ആശംസ


ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും ഒന്നിയ്ക്കുന്ന ചിത്രമാണ് ചാര്‍ലി. പാര്‍വ്വതി നായികയായെത്തുന്ന ചിത്രം ഡിസംബര്‍ 18 ന് തിയേറ്ററുകളിലെത്തും


ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

നിലവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുമായി ബന്ധപ്പെട്ട് ദുബായിലാണ് നിവിന്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ജനുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും


English summary
Nivin Pauly's Wishes to Dulquer Salman and team of Charlie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam