മലര്‍ മിസ്സിന് ആശംസ നേര്‍ന്ന് അച്ചായനുമെത്തി! നിവിന്‍ പോളിയുടെ ട്വീറ്റിന് മറുപടിയുമായി സായ് പല്ലവി!
ചുരുണ്ട മുടി തരംഗമായി മാറിയതിന് പിന്നിലെ പ്രധാന കാരണക്കാരിലൊരാളാണ് മേരിയും മലര്‍ മിസ്സും. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമമെന്ന സിനിമയിലൂടെയായിരുന്നു സായ് പല്ലവിയും അനുപമ പരമേശ്വരനും തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകരണമായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. മുഖക്കുരുവുമായെത്തിയ സായ് പല്ലവിയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. പ്രേമത്തിന് പിന്നാലെ നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലിനൊപ്പവുമെല്ലാം എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു താരം പിറന്നാളാഘോഷിച്ചത്.
താരങ്ങളും ആരാധകരുമൊക്കെ മലര്‍ മിസ്സിന് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ആദ്യ സിനിമയിലെ നായകനായ നിവിന്‍ പോളിയുടേയും സായ് പല്ലവിയുടേയും ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ട്വീറ്റുമായി താരമെത്തിയത്. നിവിന്റെ പുറത്തുവന്ന് അധികം കഴിയുന്നതിനിടയിലാണ് മറുപടിയുമായി സായ് പല്ലവിയുമെത്തിയത്. മലരേ എന്ന ഗാനത്തിനിടയിലെ ചിത്രവും നിവിന്‍ പോളി പങ്കുവെച്ചിരുന്നു. മികച്ചൊരു വര്‍ഷമാവട്ടെ കടന്നുവരുന്നതെന്നും നിവിന്‍ ആശംസിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് നിവിന്റെ ട്വീറ്റ് വൈറലായത്.

നിവിന്റെ ആശംസയ്ക്ക് നന്ദി അറിയിച്ചായിരുന്നു സായ് പല്ലവി എത്തിയത്. ജോര്‍ജിന്റേയും മലര്‍ മിസ്സിന്റേയും ട്വീറ്റുകളെ ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ അതിരനില്‍ നായികയായെത്തിയത് സായ് പല്ലവിയായിരുന്നു. ഗംഭീര പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ധ്യാന്‍ ശ്രീനിവാസിന്റെ ലവ് ആക്ഷന്‍ ഡ്രാമയുള്‍പ്പടെ നിരവധി സിനിമകളാണ് നിവിന്റേതായി പുറത്തിറങ്ങാനുള്ളത്. നിവിന്‍ പോളിയുടെ ട്വീറ്റും സായ് പല്ലവിയുടെ മറുപടിയും കാണാം.


Click it and Unblock the Notifications