ആരാധകര്‍ കാത്തിരിക്കുന്ന ഗംഭീര പൊളിറ്റിക്കല്‍ ചിത്രം, സഖാവ് പാക്ക് അപ് ചെയ്തു!
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന സഖാവ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന സഖാവ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കും. ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് വൈകി.
ഇതൊരു ഗംഭീര പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കുമെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രേക്ഷകരുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്ന് നിവിന്‍ പോളി തന്നെ അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിരക്കഥയുമായി സിദ്ധാര്‍ത്ഥ് ശിവ തന്നെ സമീപിക്കുമ്പോള്‍ ഇതൊരു സാധാരണ പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ അങ്ങനെയായിരുന്നില്ല. നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞു.

മാര്‍ച്ച് പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തും. തമിഴ് നടി ഐശ്വര്യ രാജേഷണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്. ഗായത്രി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ജോജു ജോര്‍ജ്, അപര്‍ണ ഗോപിനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











