എന്തുക്കൊണ്ട് അജുവിനെ ഇത്തിക്കര പക്കിയാക്കിയില്ല! ആരാധകന്‍റെ ചോദ്യത്തിന് നിവിന്റെ മാസ് മറുപടി ഇങ്ങനെ
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരങ്ങളാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. തട്ടത്തിന്‍ മറയത്തിലൂടെ വീണ്ടും ഒന്നിച്ച ഇരുവരും മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. ഒരു വടക്കന്‍ സെല്‍ഫി,ഓംശാന്തി ഓശാന,ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിലായിരുന്നു ഈ കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചഭിനയിച്ചിരുന്നത്. നിവിന്‍ പോളിയുടെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ തകര്‍ത്തോടി കൊണ്ടിരിക്കുകയാണ്. ഈ സമയത്തായിരുന്നു ഒരഭിമുഖത്തില്‍ അജു വര്‍ഗീസിനെ എന്തുക്കൊണ്ട് ഇത്തിക്കരപ്പക്കിയാക്കിയില്ല എന്ന ചോദ്യം നിവിന് നേരിടേണ്ടി വന്നിരുന്നത്. ആരാധകന്റെ ചോദ്യത്തിന് നിവിന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

കൊച്ചുണ്ണി മുന്നേറുന്നു
നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടായിരുന്നു കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്. സിനിമ കണ്ട പ്രേക്ഷകരില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 350ഓളം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നു. നിവിന്റെ പ്രകടനത്തിനൊടൊപ്പം റോഷന്‍ ആന്‍ഡ്രൂസിന്‌റെ സംവിധാന മികവും എല്ലാവരും എടുത്തു പറഞ്ഞൊരു കാര്യമായിരുന്നു,

നിവിന്റെ കരിയര്‍ ബെസ്റ്റ്
ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. മൂന്ന് ദിവസം കൊണ്ട് 25 കോടി ക്ലബിലെത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നു, ആഗോള കളക്ഷന്റെ കാര്യത്തിലായിരുന്നു കൊച്ചുണ്ണി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നുകൂടിയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയായിരുന്നു താരം നടത്തിയിരിക്കുന്നത്. കൊച്ചുണ്ണിയിലെ ചില രംഗങ്ങളില്‍ നിവിന്‍ വിസ്മിയിപ്പിച്ചെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. പ്രണയ നായകനില്‍ നിന്നും കരുത്തുറ്റ കഥാപാത്രങ്ങളിലേക്കുളള നിവിന്റെ ഒരു മാറ്റം കൂടിയാണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം.

അജുവിനെ എന്തുക്കൊണ്ട് ഇത്തിക്കരപ്പക്കിയാക്കിയില്ല
കായംകുളം കൊച്ചുണ്ണിയിലെ ശ്രദ്ധേയമായൊരു കഥാപാത്രമായിരുന്നു ഇത്തിക്കരപ്പക്കി. മോഹന്‍ലാല്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. അഭിമുഖത്തില്‍ അജു വര്‍ഗീസിനെ എന്തുക്കൊണ്ട് ഇത്തിക്കരപ്പക്കിയാക്കിയില്ല എന്നതായിരുന്നു നിവിന്‍ നേരിട്ടൊരു രസകരമായി ചോദ്യം. സിനിമയുടെ പ്രെമോഷന്‍റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു നിവിന്‍ ഈ ചോദ്യം നേരിട്ടിരുന്നത്.

നിവിന്റെ മറുപടി
എന്തുക്കൊണ്ട് അജു വര്‍ഗീസിന് ഇത്തിക്കരപ്പക്കിയാവാന്‍ അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നു എന്നുമായിരുന്നു ചോദ്യം. ഇതിനു മറുപടിയായി ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും മറ്റും അവനോട് പറഞ്ഞുകൊടുക്കാമെന്നും നിവിന്‍ മറുപടി നല്‍കി.
വീഡിയോ കാണൂ


Click it and Unblock the Notifications