വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ സാധിക്കൂ! മൂത്തോന്റെ സംവിധായികയെക്കുറിച്ച് നിവിന്‍
Recommended Video

നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ക്കെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ചിത്രങ്ങളാണ് നടന്‍ ചെയ്യാറുളളത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുളള എല്ലാ ചേരുവകളും ചേര്‍ത്തുകൊണ്ടാണ് നിവിന്‍ പോളി ചിത്രമെത്താറുളളത്. പ്രണയ നായകന്‍ എന്ന ലേബലില്‍ നിന്നും എല്ലാതരം കഥാപാത്രങ്ങളും ചെയ്യുന്ന നടനായി നിവിന്‍ മാറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് നിവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
നിവിന്റെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പ്രധാനപ്പെട്ട ചിത്രമാണ് മൂത്തോന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. അതേസമയം മൂത്തോന്റെ റിലീസ് ഉടനൊന്നും ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിന്റെ വിശേഷങ്ങള്‍ നിവിന്‍ പങ്കുവെച്ചത്.

മൂത്തോനായി നിവിന്‍
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് മൂത്തോന്‍. കൊച്ചുണ്ണിക്ക് ശേഷം കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂത്തോന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു നിവിനെ കാണിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണി പോലെ ചിത്രത്തിനു വേണ്ടി വലിയ ഒരുക്കങ്ങള്‍ നിവിന്‍ നടത്തിയിരുന്നു. കൊച്ചുണ്ണി പോലെ തന്നെ നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറുന്നൊരു ചിത്രം കൂടിയായിരിക്കും മൂത്തോന്‍.

ഗീതു മോഹന്‍ദാസിന്റെ സംവിധാനം
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി ഗീതുമോഹന്‍ ദാസാണ് മൂത്തോന്‍ സംവിധാനം ചെയ്തിരിക്കുന്നത്. കേള്‍ക്കുന്നുണ്ടോ, ലയേഴ്‌സ് ഡയസ് എന്നീ സിനിമകള്‍ക്കു ശേഷം ഗീതു അണിയിച്ചൊരുക്കുന്ന ചിത്രമാണ് മൂത്തോന്‍. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് മൂത്തോന്‍ ഗീതു അണിയിച്ചൊരുക്കിയിരിക്കുന്നത്. നിവിന്റെ കരിയറിലെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമാകും മൂത്തോനിലേതെന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ ഗീതു പറഞ്ഞിരുന്നു. നിവിന്‍റെ പ്രകടനത്തിനൊപ്പം ഗീതുവിന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

ചായാഗ്രാഹകനായി രാജീവ് രവി
രാജീവ് രവിയാണ് മൂത്തോന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപസ്,കമ്മട്ടിപ്പാടം തുടങ്ങി ശ്രദ്ധേയ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ഗീതു മോഹന്‍ദാസും അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല,ശശാങ്ക് അറോറ,സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
്

ലക്ഷദീപിലെ ചിത്രീകരണം
ലക്ഷദ്വീപിലായിരുന്നു ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്. തന്റെ ജേൃഷ്ഠ സഹോദരനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്ലോബല്‍ ഫിലിം മേക്കിങ്ങ് പുരസ്‌കാരത്തിന് തന്നെ അര്‍ഹയാക്കിയ ഒരു തിരക്കഥയെ ആസ്പദമാക്കികൊണ്ടാണ് ഗീതു മോഹന്‍ദാസ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മൂത്തോനെക്കുറിച്ച് നിവിന്‍ പോളി
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൂത്തോന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ എത്തിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞെന്നും ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ മൂത്തോന്‍ തിയ്യേറ്ററുകളിലെത്തുകയുളളൂവെന്നും നിവിന്‍ പറയുന്നു. ലക്ഷദ്വീപുകാരനായ യുവാവ് തന്റെ സഹോദരനെ തേടി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഗീതുവിനെക്കുറിച്ച് നിവിന്‍ പോളി
മൂത്തോന്റെ സംവിധായിക ഗീതു മോഹന്‍ദാസിനെക്കുറിച്ചും നിവിന്‍ മനസുതുറന്നിരുന്നു. ഗീതുവെന്ന സംവിധായികയെ പുകഴ്ത്തിയാണ് നിവിന്‍ സംസാരിച്ചത്. മികച്ച സംവിധായികമാരില്‍ ഒരാളാണ് ഗീതുവെന്നും അഭിനേതാക്കളില്‍ നിന്നും സിനിമയ്ക്കു വേണ്ടത് നേടിയെടുക്കാനുളള അവരുടെ കഴിവ് അപാരമാണെന്നും നിവിന്‍ പറയുന്നു. അഭിനേതാക്കള്‍ ആരായാലും കഥാപാത്രത്തിന്റെ ആത്മാവിലേക്ക് അവര്‍ നമ്മളെ കൊണ്ടെത്തിക്കും. അത് അപൂര്‍വ്വം ചില സംവിധായകര്‍ക്ക് മാത്രം സാധിക്കുന്നൊരു കാര്യമാണ്. നിവിന്‍ പറഞ്ഞു.


Click it and Unblock the Notifications