ദുരിതത്തില്‍പ്പെട്ടവരെ യുവതാരങ്ങള്‍ സഹായിക്കുന്നില്ലെന്ന വിമര്‍ശനം! നിവിന്‍ പോളിയുടെ പ്രതികരണമിങ്ങനെ

By Midhun

അപ്രതീക്ഷിതമായി വന്ന പ്രളയക്കെടുതി കാരണം വലിയ ദുരിതമായിരുന്നു കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ വീടും സ്ഥലവുമൊക്കെയായിരുന്നു മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞിരുന്നത്. ജാതി മത പ്രായഭേദമന്യേയുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായിരുന്നു. സിനിമാ താരങ്ങളടക്കമുളളവര്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളായിരുന്നു കേരളത്തിനു വേണ്ടി നടത്തിയിരുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാള സിനിമാ താരങ്ങള്‍ക്കു പുറമെ മറ്റു ഭാഷകളിലെ താരങ്ങളും സംഭാവന ചെയ്തിരുന്നു. നടന്‍ നിവിന്‍ പോളി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന ഇന്നായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിവിന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

25 ലക്ഷം നല്‍കി നിവിന്‍

25 ലക്ഷം നല്‍കി നിവിന്‍

25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളി നല്‍കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു നിവിന്‍ തുക കൈമാറിയത്. പ്രളയബാധിത സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിവിന്‍ പോളി ഉണ്ടായിരുന്നു. നിവിന്‍ പോളിയുടെ ആലുവയിലുളള വീട്ടിലും പ്രളയസമയത്ത് വെളളം കയറിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറിയ ശേഷമായിരുന്നു നിവിന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നത്.

നിവിന്‍ പറഞ്ഞത്

നിവിന്‍ പറഞ്ഞത്

പ്രളയത്തില്‍പ്പെട്ടവരെ സിനിമയിലെ യുവതാരങ്ങള്‍ സഹായിക്കുന്നില്ലെന്ന് വിമര്‍ശനമുയരുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരിലൊരാള്‍ നിവിനോട് ചോദിച്ചിരുന്നത്. എല്ലാവരും സഹായിക്കുന്നുണ്ടെന്നായിരുന്നു ഇതിനു മറുപടിയായി നിവിന്‍ പറഞ്ഞത്. എല്ലാം എല്ലാവരോടും പറഞ്ഞിട്ടാകണമെന്നിലല്ലോ. ദുരന്തം നടന്ന സമയം മുതല്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ച കുറെ സിനിമ പ്രവര്‍ത്തകരുണ്ട്. പലരും അതൊന്നും പുറത്ത് പറഞ്ഞിട്ടില്ല. എല്ലാവരും അവരുടെതായ രീതിയില്‍ കൃത്യമായി സഹായിക്കുന്നുണ്ടെന്നാണ് എന്റെ അറിവ്.നിവിന്‍ പറയുന്നു.

സര്‍ക്കാര്‍ ചെയ്യുന്നത് നല്ല കാര്യങ്ങള്‍

സര്‍ക്കാര്‍ ചെയ്യുന്നത് നല്ല കാര്യങ്ങള്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നിവിന്‍ പ്രശംസിച്ചിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പറഞ്ഞു. നേരിട്ട് സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ എത്രത്തോളം ദുരിതമനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുളളുവെന്നും നിവിന്‍ പറയുന്നു

വീടുകള്‍ വരെ നഷ്ടപ്പെട്ട ഒരുപാട് ജനങ്ങളുണ്ട്

വീടുകള്‍ വരെ നഷ്ടപ്പെട്ട ഒരുപാട് ജനങ്ങളുണ്ട്

ആലുവയിലും മറ്റു സ്ഥലങ്ങളിലൂമുളള ദുരിതാശ്വാസ ക്യാമ്പുകളില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. വര്‍ഷങ്ങളായി സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവരാണ് അവിടെയുളള അധിക ജനങ്ങളും. വീടുകളെല്ലാം പൂര്‍ണമായി നശിച്ചു. ഇത്രയും നാള്‍ നമ്മളെല്ലാം ഒരുമിച്ച് നിന്നു. ഇനിയും അതുപോലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നില്‍ക്കണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിവിന്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X