നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു ലാലേട്ടാ! മോഹന്‍ലാലിനോട് നിവിന്‍പോളി! കാണാം

By Midhun

Recommended Video

'ലാലേട്ടാ... ഒരുപാട് മിസ് ചെയ്യുന്നു' നിവിന് പറയാനുള്ളത് | filmibeat Malayalam

നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് .ഇത്തിക്കരപക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ബോബി സഞ്ജയ് കൂട്ടുക്കെട്ടാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയ സിനിമ ഈ വര്‍ഷമവസാനമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യമാണ് പ്രധാന ആകര്‍ഷണമായി എല്ലാവരും പറയുന്നത്. കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

mohanlal-nivin

ഇത്തിക്കരപ്പക്കിയായുളള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച ഗംഭീരമായിരുന്നുവെന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. ഒടിയനു വേണ്ടി ശരീരഭാരം കുറച്ചതും മറ്റും കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനും താരത്തിന് പ്രയോജനപ്പെടുകയായിരുന്നു. കൊച്ചുണ്ണിയെ കടത്തിവെട്ടുന്ന ലുക്കാണ് ഇത്തിക്കരപ്പക്കിയ്‌ക്കെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. നിവിനും ലാലേട്ടനുമൊന്നിച്ചുളള ചിത്രങ്ങളും സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ കൊച്ചുണ്ണിയുടെ രക്ഷകനായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപ്പക്കിയെത്തുന്നത്. ലാലേട്ടനൊപ്പം നിവിന്‍പോളി ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ലാലേട്ടന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കായം കുളം കൊച്ചുണ്ണിയിലെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ കേടായി പോയൊരു തെങ്ങിന്റെ മുകളില്‍ കാലുയര്‍ത്തി നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്തുവന്നത്.സംവിധായകന്‍ അരുണ്‍ ഗോപിയായിരുന്നു ഈ ചിത്രം ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. പുതിയ ചിത്രം ലാലേട്ടന്‍ ആരാധകര്‍ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി താരങ്ങളും സിനിമാ പ്രേമികളും സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു. ഈ പ്രായത്തിലും ലാലേട്ടന്‍ ഫ്‌ളെക്‌സിബിള്‍ ആയിരിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് എല്ലാവരും എത്തിയിരുന്നത്. ഇതിനിടെ നിവിന്‍പോളിയും ലാലേട്ടനെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു. പുതിയ ചിത്രത്തോടൊപ്പം കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ലാലേട്ടനെ മിസ് ചെയ്യുന്നുവെന്നും എല്ലാവര്‍ക്കും പ്രചോദനമാവുന്ന ഇതിഹാസത്തോടൊപ്പം വര്‍ക്ക് ചെയ്യുക എന്നത് അനുഗ്രഹമായിരുന്നുവെന്നും നിവിന്‍ പറഞ്ഞു. മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നതെന്നും വല്ലാതെ മിസ് ചെയ്യുന്നു ലാലേട്ടാ എന്നുമാണ് നിവിന്‍ പറഞ്ഞത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ലാലേട്ടനെക്കുറിച്ച് നിവിന്‍പോളി പോസ്റ്റിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X