വിനീത് എന്നും എന്റെ ഗുരുസ്ഥാനീയന്‍! അദ്ദേഹമാണ് സിനിമയിലേക്കുളള വാതില്‍ തുറന്നുതന്നത്: നിവിന്‍ പോളി
നിരവധി സൂപ്പര്ഹിറ്റ് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. പ്രണയവും സൗഹൃദവും നിറഞ്ഞ സിനിമകളായിരുന്നു ഈ കൂട്ടുകെട്ടില്‍ കൂടുതലായും പുറത്തിറങ്ങിയിരുന്നത്. നിവിന്‍ പോളിയെന്ന സൂപ്പര്‍താരത്തെ മലയാളത്തിന് നല്‍കിയതും വിനീത് ശ്രീനിവാസന്‍ എന്ന സംവിധായക പ്രതിഭയായിരുന്നു.
തുടര്‍ന്ന് വിനീതിന്റെ തന്നെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രവും നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. തട്ടത്തിന്‍ മറയത്തിന് ശേഷമായിരുന്നു നിവിന്‍ പോളിക്ക് മലയാളത്തില്‍ നായക വേഷങ്ങള്‍ കൂടുതലായി ലഭിച്ചിരുന്നത്. തുടര്‍ന്ന് ഒരു വടക്കന്‍ സെല്‍ഫി,ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിനീത് ശ്രീനിവാസനെക്കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

വിനീതിനെക്കുറിച്ച് നിവിന്‍
സിനിമയിലേക്കുളള വാതില്‍ എനിക്ക് തുറന്നുതന്നയാളാണ് വിനീതെന്ന് നിവിന്‍ പോളി പറയുന്നു. അദ്ദേഹത്തെ എന്നും ഗുരുവായിട്ടാണ് കാണുന്നത്. ഞങ്ങള്‍ ഒരേ പ്രായത്തിലുളളവരും സുഹൃത്തുക്കളായതുകൊണ്ടും പരസ്പരം ചേര്‍ന്നു പോകുന്നവരാണ്. നിവിന്‍ പറഞ്ഞു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തില്‍ പ്രാധാന്യമുളള ഒരു വേഷം നല്‍കിയായിരുന്നു നിവിനെ മലയാളത്തിന് വിനീത് പരിചയപ്പെടുത്തിയിരുന്നത്. നിവിനൊപ്പം അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, തുടങ്ങിയവരും ചിത്രത്തിലൂടെ അരങ്ങേറിയിരുന്നു. ചിത്രത്തിലെ പ്രകാശന്‍ എന്ന നിവിന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

നിവിന്‍ പറഞ്ഞത്
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം ഇതേകൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ്. ഇത്തവണ വിനീതിന്റെ അനിയന്‍ ധ്യാനിന്റെ ചിത്രത്തിലൂടെയാണ് നിവിന്‍ എത്തുന്നുവെന്നതാണ് പ്രത്യേകത. വിനീതിന്റെ അനിയനൊപ്പം ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷവും നിവിന്‍ പോളി പങ്കുവെച്ചിരുന്നു. ഗുരുവിനടുത്തേക്ക് തിരിച്ചു പോകുന്നതു പോലെയാണ് എനിക്കിത് എന്നായിരുന്നു നിവിന്‍ പറഞ്ഞത്.

ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ച് നിവിന്‍
ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ധ്യാന്‍ ഈ ചിത്രമൊരുക്കുന്നത്. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നല്ലാതെ ചിത്രവുമായി മറ്റു ബന്ധങ്ങളൊന്നുമില്ലെന്ന് നിവിന്‍ പറയുന്നു. ധ്യാന്‍ ശ്രീനിവാസന് ഏറെ ഇഷ്ടപ്പെട്ട സിനികളിലൊന്നാണ് വടക്കുനോക്കിയന്ത്രം. അതുകൊണ്ടാണ് ചിത്രത്തിലെ നായകന്റെയും നായികയുടെയും പേര് ധ്യാന്‍ എടുത്തിരിക്കുന്നത്. ചിത്രത്തിലെ കഥയും കഥാസന്ദര്‍ഭങ്ങളുമെല്ലാം വ്യത്യസ്തമാണ്.നിവിന്‍ പറയുന്നു

ലവ് ആക്ഷന്‍ ഡ്രാമ
അജു വര്‍ഗീസാണ് ധ്യാന്‍ ശ്രീനിവാസന്‌റെ ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്. അജുവിനൊപ്പം വിശാഖ് സുബ്രഹമണ്യവും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയാണ്. നയന്‍താര നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഉര്‍വശി,അജു വര്‍ഗീസ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഷാന്‍ റഹ്മാന്‍ പാട്ടുകള്‍ ഒരുക്കുന്ന ചിത്രത്തിന് പ്രദീഷ് വര്‍മ്മ ചായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ചെയ്യുന്നു.

പുതിയ സിനിമകള്‍
ലവ് ആക്ഷന്‍ ഡ്രാമയ്ക്കു പുറമെ മൂത്തോന്‍, മിഖായല്‍ എന്നീ ചിത്രങ്ങളും നിവിന്റെതായി അണിയറയില്‍ ഒരുങുന്ന സിനിമകളാണ്.ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു ഇപ്പോള്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഹനീ്ഫ് അദേനി ഒരുക്കുന്ന മിഖായേലിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമ മോഹന്‍ നിവിന്‍ പോളിയുടെ നായികാ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് മിഖായേല്‍.


Click it and Unblock the Notifications