രണ്ട് തവണ കുടഞ്ഞിട്ടു!! കൊച്ചുണ്ണിയുടെ ഷൂട്ടിനിടെ നിവിന് കുതിരകൾ കൊടുത്തത് എട്ടിന്റെ പണി

കായംകുളം കൊച്ചുണ്ണിൽ നിവിൻ സാഹസികമായ ഒരുപാട് സീനുകൾ ചെയ്തിട്ടുണ്ട്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രംമാണ് കായംകുളം കൊച്ചുണ്ണി. ഒക്ടോബർ 11 ന് ചിത്രം പുറത്തിറങ്ങുമ്പോൾ ഒരുപിടി പ്രതീക്ഷകളുമായിട്ടാണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുന്നത്. നിവിൻ പോളിയുടെ സിനിമ കരിയറിലെ ഒരു പ്രധാനപ്പെട്ട ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അത് താരത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിലാണ് തിയേറ്ററുകളിൽ എത്തുന്നത് എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

നിവിൻ പോളിയോടൊപ്പം മലയാളികളുടെ സൂപ്പർ താരം മോഹൻലാലു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിവിൻ പേളി കായംകുളം കൊച്ചുണ്ണിയാകുമ്പോൾ ഇത്തിക്കരപ്പക്കിയായിട്ടാണ് ലാലേട്ടനും എത്തുന്നത്. കായംകുളം കൊച്ചുണ്ണിയാകാൻ നിവിൻ പേളി നീണ്ട തയ്യാറെടുപ്പുകൾ നടത്തിയരുന്നു. അതിസാഹസികമായ ഒരുപാട് സീനുകൾ ചിത്രത്തിലുണ്ട്. ഇപ്പോഴിത ചിത്രത്തിലെ അതിസാഹസികമായ രംഗത്തെ കുറിച്ച് നിവിൻ പേളി തന്നെ പറയുകയാണ്.

കുതിര സവാരി

കുതിര സവാരി

കൊച്ചുണ്ണിയുടെ യാത്ര കുതിരപ്പുറത്താണ്. കുതിര സാവാരിയുമായി ബന്ധപ്പെട്ടുള്ള അതിസാഹസികമായ സംഭവമാണ് നിവിൻ വെളിപ്പെടുത്തിയത്. സാധാരണഗതിയിൽ ഒരു സിനിമയിൽ കുതിര സവാരി ആവശ്യമായി വരുമ്പോൾ, ആദ്യം തന്നെ ഒരു കുതിരയെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് താരങ്ങളുമായി ഇണക്കി എടുക്കുകയാണ് ചെയ്യാറുളളത്. ആ സിനിമയുടെ ചിത്രീകരണം അവസാനിക്കും വരെ കുതിര സവാരി രംഗങ്ങൾക്ക് ആ കുതിരയായിരിക്കും ഉപയോഗിക്കുക. എന്നാൽ കൊടച്ചുണ്ണിയിൽ അത് സാധ്യമായിരുന്നില്ല. ചിത്രത്തിലുട നീളം പലപല കുതിരകളെയാണ് ഉപയോഗിച്ചിരിക്കുന്നത്.

കുതിരകളുടെ മാറ്റം

കുതിരകളുടെ മാറ്റം

കായം കുളം കൊച്ചുണ്ണിയുടെ ലോക്കേഷനുകൾ തമ്മിൽ ദൂര വ്യത്യാസമുണ്ടായിരുന്നു. അതിനാൽ തന്നെ ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേയ്ക്ക് പോകുമ്പോൾ കുതിയെ കെണ്ട് പേകുന്നത് പ്രയാസകരമായ കാര്യമായിരുന്നു. അതിനാൽ തന്നെ ചിത്രത്തിൽ പലകുതിരകളെയാണ് സവാരിയ്ക്കായി ഉപയോഗിക്കേണ്ടി വന്നിരുന്നത്. രണ്ടു തവണ കുതിര തന്നെ തട്ടിയെറിഞ്ഞിട്ടുണ്ടെന്നും നിവിൻ പറഞ്ഞു.

മുതലത്തടകത്തിലെ അനുഭവം

മുതലത്തടകത്തിലെ അനുഭവം

കായംകുളം കൊച്ചുണ്ണിൽ നിവിൻ ഒരുപാട് സാഹസികമായ സീനുകൾ ചെയ്തിട്ടുണ്ട്. സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ അത്തരത്തിലുള്ള സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടകത്തിൽ നിവിന് ഇറങ്ങേണ്ടി വന്നിരുന്നു.

 ഇത്തിക്കരപ്പക്കി

ഇത്തിക്കരപ്പക്കി

കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു ഹൈലൈറ്റ് ഇത്തിക്കരപ്പക്കിയായി ലാലേട്ടൻ എത്തുന്നതാണ്. നിവിൻ പോളി-ലാലേട്ടൻ കൂട്ട്ക്കെട്ടിൽ പിറക്കുന്ന ആദ്യം ചിത്രമാണിത്. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇത്തിക്കരപ്പക്കിയായുളള ലാലേട്ടന്റെ പോസ്റ്റററുകള്‍ക്കെല്ലാം നേരത്തെ മികച്ച സ്വീകാര്യ ലഭിച്ചിരുന്നത്. നിവിൻ പോളിയെ പോലെ വ്യത്യസ്തമായ ലുക്കിലാണ് ലാലേട്ടനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടേയും ലുക്കുകൾ പ്രേക്ഷക ശ്രദ്ധ നേടിയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X