»   » കന്നട ചിത്രത്തിന്റെ റീമേക്കുമായി നിവിന്‍; തമിഴകം കീഴടക്കുക തന്നെ ഉദ്ദേശം

കന്നട ചിത്രത്തിന്റെ റീമേക്കുമായി നിവിന്‍; തമിഴകം കീഴടക്കുക തന്നെ ഉദ്ദേശം

Posted By: Rohini
Subscribe to Filmibeat Malayalam

നേരം എന്ന ചിത്രത്തിലൂടെ തന്നെ നിവിന്‍ പോളിയ്ക്ക് തമിഴകത്ത് വലിയൊരു സ്വീകരണം ലഭിച്ചിരുന്നു. അതിന്റെ ചൂടാറും മുമ്പെയാണ് പ്രേമം എത്തിയത്. ഒരു പക്ഷെ കേരളത്തിലേതിനെക്കാള്‍ വമ്പന്‍ സ്വീകരണം തമിഴ്‌നാട്ടുകര്‍ നിവിന്റെ പ്രേമത്തിന് നല്‍കി.

പ്രേമത്തിന് പിന്നാലെ അവിയല്‍ എന്ന ചിത്രവും ഇപ്പോള്‍ നിവിന്റേതായി തമിഴകത്തെത്തി. ആന്തോളജി ചിത്രമായ അവിയലില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത എലിയിലാണ് നിവിന്‍ അഭിനയിച്ചിരിയ്ക്കുന്നത്.

 nivin-pauly

ഇപ്പോഴിതാ വീണ്ടും നിവിന്‍ തമിഴകത്തേക്ക്. ഒരു തമിഴ് പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കകുയാണെന്ന് കുറച്ചുനാളായി നിവിന്‍ പോളി പറയുന്നു. അക്കാര്യം തീരുമാനമായി എന്നാണ് ഇപ്പോഴുള്ള വിവരം.

കന്നടയിലെ 'ഉളിടവരു കണ്ടാന്തേ' എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഇനി നിവിന്‍ അഭിനയിക്കുന്നത്. ഗൗതം സംവിധാനം ചെയ്യുന്ന ഈ ചിത്രവും അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സംഗമമാണ്. ഈ ചിത്രത്തിലൂടെ നിവിന്‍ തമിഴകത്ത് കാലുറപ്പിയ്ക്കും എന്നാണ് കേള്‍ക്കുന്നത്.

English summary
Nivin Pauly set for another Tamil project Among the young stars in Malayalam cinema Nivin Pauly has strong roots in Kollywod.After the success of Neram and Premam and recently the anthological movie Aviyal Nivin is adored by the Tamilians.Now the latest report is that Nivin Pauly is set for his next Tamil film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam