നിവിന്‍ ഒരു സിനിമയിക്ക് വേണ്ടി പാടിയിട്ടുണ്ട് !
മലയാളത്തില്‍ മാത്രമല്ല, നയകന്മാരെല്ലാം ഇപ്പോള്‍ പാട്ടിന്റെ രംഗത്തും കത്തിക്കയറി നില്‍ക്കുന്ന കാലമാണിത്. സ്വന്തം സിനിമയില്‍ സ്വന്തമായി പാടി അഭിനയിക്കുന്നതിന്റെ മനസുഖം ഒന്ന് വേറെ തന്നെയാണ്.
പക്ഷെ ഈ പാടിയവരുടെ പട്ടികയിലൊന്നും മലയാളത്തിന്റെ യങ്സ്റ്റാര്‍ നിവിന്‍ പോളിയുടെ പേര് പറഞ്ഞുകേട്ടില്ല. എങ്ങനെ പറഞ്ഞു കേള്‍ക്കും, എത്രപേര്‍ക്കറിയാം നിവിന്‍ പോളിയും ഒരു സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ടെന്ന്?

അതെ നിവിന്‍ പോളിയും പാടിയിട്ടുണ്ട്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിന് വേണ്ടിയാണത്രെ നിവിന്‍ പാടിയത്. പക്ഷെ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടാവും പുറം ലോകം നിവിന്‍ പോളിയിലെ ഗായകനെ തിരിച്ചറിയാതെ പോയത്.
പോയവര്‍ഷത്തെ ആദ്യത്ത സൂപ്പര്‍ഹിറ്റ് 1983 ലൂടെ കുറിച്ച നിവിന്‍ പോളി അതിന് ശേഷം ചെയ്ത എല്ലാ ചിത്രങ്ങളും ഹിറ്റും സൂപ്പര്‍ ഹിറ്റും മാത്രമാണ്. ഈ വര്‍ഷം മിലി എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ മലയാള സിനിമയുടെ അക്കൗണ്ട് തുറന്നിരിക്കുന്നത്.


Click it and Unblock the Notifications