»   » പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴെല്ലാം നിവിന്‍ പോളി തൊപ്പി ധരിക്കുന്നതിന് പിന്നിലെ കാരണം ??

പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴെല്ലാം നിവിന്‍ പോളി തൊപ്പി ധരിക്കുന്നതിന് പിന്നിലെ കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളി സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. ജേക്കബിന്‍രെ സ്വര്‍ഗരാജ്യത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അടുത്ത ചിത്രമായ സഖാവ് പുറത്തിറങ്ങിയത്.

സഖാവിന് ശേഷമുള്ള നിവിന്‍രെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, മൂത്തോന്‍ , മേജര്‍ രവി ചിത്രം തുടങ്ങിയവ ഇതിനോടകം തന്നെ അനൗണ്‍സ് ചെയ്ത ചിത്രങ്ങളാണ്. ഗീതുമോഹന്‍ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ മൂത്തോനില്‍ പ്രധാന വേഷത്തിലെത്തുന്നത് നിവിന്‍ പോളിയാണ്. ചിത്രത്തിന് വേണ്ടി വീണ്ടും നിവിന്‍ മേക്കോവര്‍ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പൊതുചടങ്ങുകളിലെല്ലാം തൊപ്പി ധരിച്ചെത്തുന്നതിന് പിന്നില്‍

ഗീതു മോഹന്‍ദാസ് ചിത്രമായ മൂത്തോനില്‍ പരുക്കനായ കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. പറ്റേ വെട്ടിയ മുടിയുമായാണ് ഈ ചിത്രത്തില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. അതിനാലാണ് താരം പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴെല്ലാം തൊപ്പി ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നാണോയെന്നുള്ള സംശയത്തിലാണ് പ്രേക്ഷകര്‍.

സഹോദരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്

ലക്ഷദ്വീപിലെ ജനങ്ങള്‍ മൂത്ത സഹോദരനെ മൂത്തോന്‍ എന്നാണ് വിളിക്കുന്നത്. മുല്ലക്കോയ എന്ന മൂത്തോനായാണ് നിവിന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. സഹോദരനെ കണ്ടെത്താനുള്ള മൂത്തോന്റെ ശ്രമമാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ക്യാമറയ്ക്ക് പിന്നില്‍ പ്രമുഖര്‍

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് ഭര്‍ത്താവു കൂടിയായ രാജീവ് രവിയാണ്. അനുരാഗ് കശ്യപാണ് ചിത്രത്തിന് വേണ്ടി ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കുന്നത്.

മൂത്തോനെ കാണാന്‍ കാത്തിരിക്കുന്നു

ഡോക്യുമെന്‍ററി ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഗീതു മോഹന്‍ദാസിന്‍രെ ആദ്യ സംവിധാനം സംരംഭമായ മൂത്തോന്‍രെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

English summary
Nivin Pauly is currently shooting for actress turned filmmaker Geetu Mohan Das’ Moothon. The actor was recently spotted in a new look which he is apparently sporting for Moothon. He is seen with a closely cropped hair and we presume that is why he is wearing a cap in most of the public events. In the movie’s first look poster, Nivin Pauly is seen in a rough look with a shaven head and a pierced nose.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam