»   » ബാബു ആന്റണിയുടെ ആരാധകനാണെന്ന് നിവിന്‍ പോളി! കളരിയിലെ ഏത് അടവാണോ എടുക്കുന്നത്??

ബാബു ആന്റണിയുടെ ആരാധകനാണെന്ന് നിവിന്‍ പോളി! കളരിയിലെ ഏത് അടവാണോ എടുക്കുന്നത്??

Posted By: Teresa John
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. സെപ്റ്റംബര്‍ 24 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. അതിനിടെ സിനിമയില്‍ ബാബു ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. സിനിമയുടെ ലെക്കോഷനില്‍ നിന്നും രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി.

അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറയാന്‍ പാടില്ല, എന്നാല്‍ മമ്മൂട്ടിയ്ക്ക് അങ്കിള്‍ ആവാം! ഇത് എന്ത് കഥ?

ചിത്രത്തിന് വേണ്ടി കളരിപയറ്റ് പഠിച്ചു കൊണ്ടിരിക്കുകയാണ് നിവിനും മറ്റ് താരങ്ങളും. അതിനിടെ കൊച്ചിയില്‍ നിന്നും നിവിന്റെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ബാബു ആന്റണി ഒാദ്യോഗിക ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണി വെയിനും കളരിപയറ്റ് പഠിക്കുന്നുണ്ട്.

ബാബു ആന്റണിയും

കായംകുളം കൊച്ചുണ്ണിയില്‍ നിവിനൊപ്പം പ്രധാന്യമുള്ള കഥാപാത്രത്തിലാണ് ബാബു ആന്റണിയും അഭിനയിക്കുന്നത്. കൊച്ചുണ്ണിയുടെ സഹായകനും വഴിക്കാട്ടിയുമായ തങ്ങള്‍ എന്ന വേഷത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.

അണിയറയില്‍ നിന്നും

സിനിമയുടെ അണിയറയില്‍ നിന്നും ബാബു ആന്റണി പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. നിവിനും ബാബു ആന്റണിയും കളരി പയറ്റ് പഠിക്കുന്നതിനിടെ എടുത്ത ചിത്രമാണ് പുറത്ത് വിട്ടത്.

എന്റെ ആരാധകനാണ്

ചിത്രത്തിനൊപ്പം നിവിന്‍ എന്റെ വലിയ ആരാധകനാണെന്ന് വെളിപ്പെടുത്തിയതോടെ ഒരു ചിത്രം സൂക്ഷിച്ച് വെക്കാമെന്ന് കരുതി എടുത്തതാണെന്നും സിനിമയ്ക്ക് വേണ്ടി കളരിപയറ്റ് പഠിക്കുന്ന തിരക്കിലാണെന്നും ബാബു ആന്റണി പറയുന്നു.

മൂന്ന് മണിക്കൂര്‍

നിവിന്‍ പോളിയ്ക്കും ബാബു ആന്റണിയ്ക്കുമൊപ്പം സണ്ണി വെയിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ദിവസവും മൂന്ന് മണിക്കൂര്‍ നേരം താരങ്ങള്‍ കളരിപയറ്റ് പഠിക്കുന്നുണ്ടെന്നാണ് പറയുന്നത്.

നിവിന്റെ കഷ്ടപാട്

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്നതിനാല്‍ കൊച്ചുണ്ണി ആവുന്നതിനായി നിവിന്‍ ഒരുപാട് കഷ്ടപാടുകളായിരുന്നു സഹിക്കേണ്ടി വന്നിരിക്കുന്നത്. ഭക്ഷണ ക്രമം ഏര്‍പ്പെടുത്തിയും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിവിന്‍.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. കള്ളന്മാരെ ആരും സ്‌നേഹിക്കാറില്ലെങ്കിലും കൊച്ചുണ്ണി മോഷ്ടിച്ചിരുന്നത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു. കൊട്ടരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്നും അത് പോലെ കൊച്ചുണ്ണിയെ കുറിച്ചുള്ള പഠനം നടത്തിയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

അമല പോളും

ചിത്രത്തില്‍ കൊച്ചുണ്ണിയ്ക്ക് നായിക ഇല്ലെങ്കിലും അമല പോളാണ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Nivin Pauly, the crowd-puller of Mollywood is all set to join hands for the upcoming historical drama, Kayamkulam Kochunni. The movie, which is directed by Roshan Andrews, stars Nivin Pauly in the titular character Kochunni, the highwayman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam