മാസ് ലുക്കില്‍ നിവിന്‍ പോളി! സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ 'പടവെട്ട്'! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

By Midhun Raj

സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മാസ് ലുക്കിലുളള നിവിന്‍ പോളിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കാണ് ഇറങ്ങിയിരിക്കുന്നത്. "സംഘർഷങ്ങൾ... പോരാട്ടങ്ങൾ... അതിജീവനം... നമ്മൾ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും." എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്.

nivin-pauly

പോരാട്ട വീര്യത്തിൽ തീഷ്ണത ഉള്ള കണ്ണുകളോടെ വെട്ടുകത്തിയുമായി കര്‍ഷകരോടൊപ്പം നിൽക്കുന്ന നിവിൻ പോളി. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആയിക്കഴിഞ്ഞു. അരുവി എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അദിതി ബാലനാണ് പടവെട്ടിലെ നായിക. കൂടാതെ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോന്‍ ഈണം നല്‍കുന്നു. ദീപക് ഡി മേനോന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.

ബിബിന്‍ പോള്‍ ആണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ്‌ ചെമ്പ് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, ഗ്രാഫിക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്. 90 ശതമാനത്തോളം ഷൂട്ട്‌ കഴിഞ്ഞ പടവെട്ട് കോവിഡ് സീസണ്‍ കഴിഞ്ഞാലുടന്‍ തിയ്യേറ്ററില്‍ എത്തുന്ന ബിഗ് ബഡ്ജറ്റ്‌ ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍.

നേരത്തെ സണ്ണി വെയ്‌ന്റെ നിര്‍മ്മാണത്തില്‍ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം ലിജു കൃഷ്ണ സംവിധാനം ചെയ്തിരുന്നു. നാടക സംരംഭം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമയിലും നിര്‍മ്മാതാവായി സണ്ണി വെയ്ന്‍ തുടക്കമിട്ടിരിക്കുന്നത്. പടവെട്ടിന് വേണ്ടി നിവിന്‍ പോളി വീണ്ടും ശരീരഭാരം കൂട്ടിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Read more about: nivin pauly sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X