നിവിന്‍ പോളിയുടെ പടവെട്ടിന് തുടക്കമായി! നിര്‍മ്മാതാവായി സണ്ണി വെയ്ന്‍
സണ്ണി വെയ്‌ന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി നായകനാവുന്ന പുതിയ ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് കണ്ണൂരില്‍ ആരംഭിച്ചിരിക്കുകയാണ്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയ അദിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 96ലൂടെ തരംഗമായ ഗോവിന്ദ് വസന്ത സിനിമയിലെ പാട്ടുകള്‍ ഒരുക്കുന്നു.

സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് പടവെട്ട്. മുന്‍പ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകമായിരുന്നു നടന്‍ നിര്‍മ്മിച്ചിരുന്നത്. ഇതിന്റെയും സംവിധായകന്‍ ലിജു കൃഷ്ണ തന്നെയായിരുന്നു. ആദ്യ നാടകസംരംഭത്തിന് ശേഷമാണ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്കും സണ്ണി വെയ്ന്‍ കടന്നിരിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യ പകുതിയിലാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ദീപക് ഡി മേനോന്‍, ഷെഫീഖ് മുഹമ്ദ് അലി, രംഗനാഥ് രവി, സുഭാഷ് കരുണ്‍, റോണക്‌സ് സേവിയര്‍, മഷര്‍ ഹംസ എന്നിവരാണ് സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍. അതേസമയം ലവ് ആക്ഷന്‍ ഡ്രാമ,മൂത്തോന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ പുതിയ സിനിമ വരുന്നത്.


Click it and Unblock the Notifications