പടവെട്ടില്‍ നാടന്‍ കഥാപാത്രമായി നിവിന്‍ പോളി! കൂടെ സണ്ണി വെയ്‌നും! സംഗീതമൊരുക്കാന്‍ ഗോവിന്ദ് വസന്ത

By Midhun Raj

നിവിന്‍ പോളിയെ നായകനാക്കി സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. പടവെട്ട് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരുന്നത്. 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

പടവെട്ടില്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതിരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമകാലിക സമുഹത്തെക്കുറിച്ചുളള നീരീക്ഷണങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് സണ്ണി വെയ്‌ന്റെ തന്നെ നിര്‍മ്മാണത്തില്‍ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡത്ത് എന്നൊരു നാടകം ലിജു ഒരുക്കിയിരുന്നു.

padavettu

ഡാനിയല്‍ സായൂജും ലിജുവും ചേര്‍ന്നാണ് പടവെട്ടിന്റെ രചന നിര്‍വ്വഹിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. അതേസമയം ലവ് ആക്ഷന്‍ ഡ്രാമ,മൂത്തോന്‍ എന്നീ സിനിമകളാണ് നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്നൊരു സിനിമ കൂടി യുവതാരത്തിന്റെതായി വരുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X