പിറന്നാള്‍ ദിനത്തില്‍ മസിലളിയന് സര്‍പ്രൈസ് നല്‍കി നിവിനും സണ്ണിയും മഞ്ജിമയും! ചിത്രം വൈറല്‍!
ലോകമെങ്ങുമുള്ള ആരാധകരെല്ലാം ഉണ്ണി മുകുന്ദന് ആശംസകള്‍ നേര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. മസിലളിയന്റെ ഇത്തവണത്തെ പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കിയത് നിവിന്‍ പോളിയും മഞ്ജിമയും സണ്ണി വെയിനും ഉള്‍പ്പടെയുള്ള മിഖായേല്‍ താരങ്ങളായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മസിലളിയന് ആശംസ നേര്‍ന്നാണ് താരങ്ങള്‍ ചിത്രം പുറത്തുവിട്ടത്.
ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന്റെ തിരക്കിലാണ് നിവിനും സംഘവും. ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍ നിവിന്‍ നായകനായെത്തുമ്പോള്‍ സുപ്രധാനമായ കഥാപാത്രമായാണ് ഉണ്ണിയും എത്തുന്നത്. മഞ്ജിമ മോഹന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്.

വിക്രമാദിത്യന് ശേഷം നിവിനും ഉണ്ണിയും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. അതിഥി താരമായാണ് നിവിന്‍ എത്തിയതെങ്കിലും മികച്ച കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. മിഖായേലിലും ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നുണ്ടെന്ന് കേട്ടപ്പോള്‍ മുതല്‍ ഇവരുടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയെക്കുറിച്ചുള്ള വിവരങ്ങളും ലൊക്കേഷന്‍ ചിത്രവുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications