കളരിപ്പയറ്റ് മാത്രമല്ല, കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി നിവിന്‍ പോളി പഠിക്കുന്ന അഭ്യാസങ്ങള്‍, ഇതാ..!
വീര കഥാപാത്രങ്ങള്‍ നിറഞ്ഞ നിരവധി ഐതീഹ്യ കഥകളാല്‍ സമ്പന്നമാണ് മലയാളം. ഈ കഥാപാത്രങ്ങളില്‍ ഏറ്റവും അധികം പ്രേക്ഷക പിന്തുണയുള്ള കഥാപാത്രം കായംകുളം കൊച്ചുണ്ണി തന്നെയാണ്. മനസില്‍ നന്മയുള്ള ഈ കള്ളന്റെ കഥ വെള്ളിത്തിരയില്‍ പുനര്‍ജനിക്കുകയാണ്. വെറും ഒരു കള്ളന്‍ മാത്രമല്ല ഒരു പോരാളി കൂടയെയാണ് കൊച്ചുണ്ണി.
കൊച്ചുണ്ണി വെള്ളിത്തിരയില്‍ പുനര്‍ജനിക്കുമ്പോള്‍ കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. കൊച്ചുണ്ണിക്കായി നിവിന്‍ കളരിപ്പയറ്റ് പഠിക്കുന്നത് വാര്‍ത്തയായിരുന്നു. കളരിപ്പയറ്റ് മാത്രമല്ല മറ്റ് പല അഭ്യാസങ്ങളും ചിത്രത്തിനായി നിവിന്‍ പരിശീലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Recommended Video


നിവിന്‍ പോളിയുടെ അഭ്യാസം
കായംകുളം കൊച്ചുണ്ണി എന്ന പോരാളിയെ അവതരിപ്പിക്കുന്നതിനായി അഭ്യാസങ്ങള്‍ പരിശീലിക്കുകയാണ് നിവിന്‍ പോളി. മെയ്‌വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം നടത്തുന്ന താരം ഇപ്പോള്‍ കുതിര സവാരി പരിശീലിക്കുന്ന തിരക്കിലാണ്.

പറഞ്ഞ കഥയല്ല, പുതിയ കഥ
കായംകുളം കൊച്ചുണ്ണിയേക്കുറിച്ച് നിരവധി കഥകളും അവതരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ തലത്തിലുള്ളതാകും നിവന്‍ നായകനാകുന്ന കൊച്ചുള്ള. സാധാരണക്കാരനില്‍ നിന്നും വിപ്ലവകാരിയിലേക്കുള്ള കൊച്ചുണ്ണിയുടെ രൂപാന്തരമാണ് ചിത്രം തുറന്ന് കാണിക്കുന്നത്.

തിരക്കഥയ്ക്കായി രണ്ട് വര്‍ഷം
ദേശീയ പുരസ്‌കാര ജേതാക്കളായ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് വര്‍ഷത്തെ ഗവേഷണമത്തിന് ശേഷമാണ് ഇവര്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഉഡുപ്പിയില്‍ ആരംഭിക്കും
സെപ്തംബര്‍ ആദ്യ വാരം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ഉഡുപ്പിയില്‍ ആരംഭിക്കും. മംഗലാപുരം, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരിക്കുക.

നായികയായി അമല പോള്‍
അമല പോളാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാകുന്നത്. അമല പോള്‍ ആദ്യമായിട്ടാണ് നിവിന്‍ പോളിയുടെ നായികയാകുന്നത്. ചിത്രത്തില്‍ കേശവന്‍ എന്ന ശക്തമായ കഥാപാത്രമായി സണ്ണി വെയ്‌നും എത്തുന്നു. സണ്ണിയും കഥാപാത്രത്തിനായി ആയോധന കല അഭ്യസിക്കുകയാണ്.

ഹോളിവുഡ് ആക്ഷന്‍
ഏഴോളം ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്സാണ്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന പ്രത്യേകത തന്നെയാണ്.

ബാഹുബലിയും ബോളിവുഡും
ബോളിവുഡിലെ വമ്പന്‍ ചിത്രങ്ങളായ ഭാഗ് മില്‍ഖ ഭാഗ്, രംഗ് ദേ ബസന്തി, ദേവദാസ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ബിനോദ് പ്രധാനാണ് കായംകുളം കൊച്ചുണ്ണിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബാഹുബലിയുടെ വിഷ്വല്‍ എഫക്സ് ഒരുക്കുന്ന ഫയര്‍ഫ്ളൈയാണ് ഈ ചിത്രത്തിലും വിഷ്വല്‍ എഫക്സ് ഒരുക്കുന്നത്.

മാര്‍ച്ച് 30ന്
ബാഹുബലിയോട് കിടപിടിക്കുന്ന ഒട്ടേറെ പ്രത്യകതകളുമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് നിര്‍മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. 2018 മാര്‍ച്ച് 30ന് ചിത്രം തിയറ്ററിലെത്തുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.


Click it and Unblock the Notifications











