»   » റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് ചിലതു പറയാനുണ്ട്....

റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് ചിലതു പറയാനുണ്ട്....

Posted By:
Subscribe to Filmibeat Malayalam

റാണിയെയും പത്മിനിയെയും നമ്മുടെ യുവതാരം നിവിന്‍ പോളിക്ക് ഇഷ്ടമായി. റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് വാ തോരാതെ പറയാനുണ്ട്. ആഷിഖ് അബുവിന്റെ റാണി പത്മനിയുടെ ട്രെയിലര്‍ നിവിന്‍ പോളി ഒരുപാട് തവണ കണ്ടെന്നാണ് പറയുന്നത്. കണ്ടിട്ടും ആസ്വദിച്ചിട്ടും മതിവരുന്നില്ലെന്നാണ് താരം പറയുന്നത്.

റാണി പത്മനിയുടെ ട്രെയിലര്‍ ഹരം പിടിപ്പിക്കുന്നതാണ്. ട്രെയിലര്‍ എത്ര തവണ കണ്ടു എന്നു ഓര്‍ക്കുന്നില്ല. എന്തായാലും സിനിമ വിജയിക്കുമെന്ന് ഉറപ്പാണെന്ന് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒന്നും പ്രതീക്ഷിക്കാതെ സിനിമ പോയി കാണണമെന്നാണ് ആഷിഖ് അബു പറയുന്നത്.

റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് ചിലതു പറയാനുണ്ട്....

റാണി പത്മിനിയുടെ ട്രെയിലര്‍ വളരെയധികം ഇഷ്ടപ്പെട്ടുവെന്നാണ് നിവിന്‍ പോളി ഫേസ്ബുക്കിലൂടെ പറഞ്ഞത്. ഒരുപാട് തവണ ട്രെയിലര്‍ കണ്ടു. കണ്ടിട്ടും വീണ്ടും കാണാന്‍ തോന്നുന്നുവെന്നാണ് നിവിന്‍ കുറിച്ചത്.

റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് ചിലതു പറയാനുണ്ട്....

ഇതുവരെയുള്ള ശൈലിയില്‍ നിന്നും മാറി ചിത്രീകരിച്ച ട്രെയിലര്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും നിവിന്‍ പറയുന്നു. എഡിറ്റിംഗും, നാടന്‍ പശ്ചാത്തലവും ശബ്ദവും കൊണ്ട് ട്രെയിലര്‍ വേറിട്ടു നില്‍ക്കുന്നുവെന്നും താരം പറഞ്ഞു.

റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് ചിലതു പറയാനുണ്ട്....

കഥ പറയാതെ കാഴ്ചയിലേക്ക് ക്ഷണിക്കുന്ന ആഷിഖ് അബുവിന്റെ രീതിയെക്കുറിച്ചും നിവിന്‍ പറഞ്ഞു. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളും നിവിന്‍ കുറിച്ചു.

റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് ചിലതു പറയാനുണ്ട്....

ആരും ഒന്നും പ്രതീക്ഷിക്കാതെ സിനിമ പോയി കാണാനാണ് ആഷിഖ് അബു നിര്‍ദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും സംവിധായകന്‍ പറയുന്നു. മമ്മൂട്ടി നായകനായി എത്തിയ ആഷിഖിന്റെ ഗ്യാങ്സ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും ആഷിഖ് ഇതു തന്നെയാണ് പറഞ്ഞത്. ആരും ഒന്നും പ്രതീക്ഷിക്കാതെ പോയി കാണണമെന്ന്. എന്നിട്ട് സിനിമ എന്തായി, തികച്ചും പരാജയമായിരുന്നു. അതുപോലെയാകുമോ ഈ സിനിമയും എന്ന സംശയവും ഇല്ലാതില്ല.

റാണി പത്മിനിയെക്കുറിച്ച് നിവിന്‍ പോളിക്ക് ചിലതു പറയാനുണ്ട്....

റിമ കല്ലിങ്കലും മഞ്ജുവാര്യരും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം റാണി പത്മിനി ഈ മാസം 23ന് തിയറ്ററില്‍ എത്തും. രണ്ടു സ്ത്രീകളുടെ കൊച്ചി മുതല്‍ ഹിമാചല്‍പ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ ഇതിവൃത്തം.

English summary
Actor Nivin pauly talk about rani padmini film trailer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam