Just In
- 3 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 3 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 4 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരം പിടിക്കും; എഐഎഡിഎംകെ-ബിജെപി സഖ്യം തകരുമെന്നും സർവ്വേ
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫഹദ്, ദുല്‍ഖര്‍, നിവിന്‍, ബാംഗ്ലൂര്‍ ഡെയ്സിലെ താരങ്ങൾ തമ്മില്‍ മത്സരമോ? വെളിപ്പെടുത്തി നിവിന്‍ പോളി

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം താരരാജാക്കന്മാര് അഴങ്ങ് വാഴുന്ന മലയാള സിനിമയില്‍ അവരെ പോലെ തന്നെ കേമന്മാരാണ് യുവതാരങ്ങളും. താരപുത്രന്മാരടക്കം നിരവധി യൂത്തന്മാരാണ് സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നത്. ഇവരില്‍ ആരാണ് കേമന്‍ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കഴിയില്ല. കാരണം ഓരോ സിനിമകളിലൂടെയും എല്ലാവരും ഒന്നിനൊന്ന് മികവുറ്റ പ്രകടനങ്ങളായിരിക്കും കാഴ്ച വെക്കുന്നത്. മലവാര്‍ടി ആര്‍ടസ് ക്ലബ്ലിലൂടെ സിനിമയിലേക്കെത്തിയ നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയെന്ന ബ്രഹ്മാണ്ഡ സിനിമയില്‍ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
മുന്‍ഭാര്യയെ ഇത്രയും സ്നേഹിക്കുന്നുണ്ടോ? ഹൃത്വിക് റോഷന് സൂസൈന്നയെ ചേർത്തി നിർത്തി പറയുന്നതിങ്ങനെ..
മലയാളത്തില്‍ നിവിനെ പോലൊരു യുവതാരത്തിന്റെ കരിയറില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അവസരമായിരുന്നു കായംകുളം കൊച്ചുണ്ണിയിലേത്. നിവിനെ പോലെ തന്നെ മലയാളത്തിലും മറ്റ് ഭാഷകളിലുമായി തിളങ്ങി നില്ക്കുന്ന താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും. മൂവരും നായകന്മാരായി ബാംഗ്ലൂര്‍ ഡെയിസ് എന്ന ഹിറ്റ് സിനിമയും പിറന്നിരുന്നു. ബാംഗ്ലൂര്‍ ഡെയിസിലെ സഹതാരങ്ങളുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നിവിന്‍ പോളി.

യുവതാരങ്ങളുടെ സിനിമ
സിനിമാ കുടുംബത്തില്‍ നിന്ന് വന്നവരാണ് ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണെന്ന് ദുല്‍ഖറിനും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിലിന്റെ മകനെന്ന മേല്‍വിലാസം ഫഹദിനുമുണ്ടായിരുന്നു. എന്നാല്‍ താരപുത്രന്മാരെന്ന ലേബലില്‍ നിന്നും മാറി ഇരുവരും സിനിമയില്‍ സ്വന്തമായി സ്ഥാനം കണ്ടെത്തിയവരാണ്. അവര്‍ക്കൊപ്പമാണ് സിനിമാ പശ്ചാതലമില്ലെങ്കിലും നിവിന്‍ പോളിയെ പോലെയുള്ള താരങ്ങള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഫഹദും ദുല്‍ഖറും നിവിനുമെല്ലാം മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. അവിടെയും വലിയ ആരാധകരെ സമ്പാദിക്കാന്‍ മൂവര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ബാംഗ്ലൂര്‍ ഡെയ്സ്
2014 ലായിരുന്നു അഞ്ജലി മേനോന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് റിലീസിനെത്തുന്നത്. ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസിം, പാര്‍വ്വതി എന്നിവരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകരുടെ വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. ബോക്സോഫീസിലും വന്‍ വിജയമായിരുന്നു ബാംഗ്ലൂര്‍ ഡെയ്സ്.

സഹതാരങ്ങളുമായി മത്സരമുണ്ടോ?
ബാംഗ്ലൂര്‍ ഡെയിസിലെ സഹതാരങ്ങളുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തില്‍ യാതൊരുവിധ മത്സരവുമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവിന്‍ പോളി. ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല. ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നു. ഐഎഎന്‍എസിന് നല്കിയ അഭിമുഖത്തിലായിരുന്നു നിവിന്റെ വെളിപ്പെടുത്തല്‍. സിനിമാ പശ്ചാതലം ഇല്ലാത്തൊരു നടന് മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരല്‍പ്പം കൂടുതല്‍ കഷ്ടപ്പാടുണ്ട്. സിനിമയുമായി ബന്ധമുള്ള അവര്‍ക്കൊക്കെ ധാരാളം പരിചയങ്ങള്‍ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാണെന്ന് നിവിന്‍ കൂട്ടിചേര്‍ക്കുന്നു.

മിഖായേല്‍ വരുന്നു
നിവിന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഖായേല്‍. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധവും അവരുടെ കുടുംബത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് സിനിമ പറയുന്നത്. ഒരു ഫാമിലി ത്രില്ലര്‍ മൂവിയായ മിഖായേല്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

കൊച്ചുണ്ണിയുടെ വിജയം
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയ കൊച്ചുണ്ണി ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പുലിമുരുകന് ശേഷം കേരളത്തില്‍ നിന്നും നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമാണിത്. മലയാളത്തില്‍ നിന്നും നൂറ് കോടി നേടുന്ന ആദ്യ യുവതാരമെന്ന നേട്ടവും നിവിനാണ്. സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു.