»   » നിവിന്‍ പോളിയുടെ പിറന്നാളിന് കായംകുളം കൊച്ചുണ്ണി വീണ്ടും പിറക്കും! ലാലേട്ടനെ കുറിച്ച് നിവിന്‍!

നിവിന്‍ പോളിയുടെ പിറന്നാളിന് കായംകുളം കൊച്ചുണ്ണി വീണ്ടും പിറക്കും! ലാലേട്ടനെ കുറിച്ച് നിവിന്‍!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനാണ് നിവിന്‍ പോളി. തട്ടത്തിന്‍ മറയത്തും പ്രേമവും ഹിറ്റാക്കി മലയാള സിനിമാപ്രേമികളുടെ മനസ് കവര്‍ന്ന താരമാണ് നിവിന്‍. ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് നിവിന്‍ പോളി അവതരിപ്പിക്കുന്ന ഇതിഹാസ കഥാപാത്രത്തിന് വേണ്ടിയാണ്. മലയാളത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായി ഈ മാസം കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുകയാണ്.

  പേളിയുടെ വിവാഹനിശ്ചയം ഉടന്‍, കല്യാണം പിന്നാലെ! പേളിയെ ചുരുളമ്മയാക്കി ശ്രീനിഷ്, പ്രണയം തിരക്കഥയല്ല!!

  മലയാളത്തിന് പുറമേ തമിഴിലും നായകനായി അഭിനയിച്ച നിവിന്‍ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കായംകുളം കൊച്ചുണ്ണിയുടെ ചില അനുഭവങ്ങള്‍ നിവിന്‍ ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  ശ്രീനി അടുത്ത് വന്നാല്‍ കരന്റടിക്കും! എട്ട് തവണയാണ് കുഴിയില്‍ വീണത്,സാബുവിന്റെ കളികളെ കുറിച്ചും പേളി

  നിവിന്റെ വരവ്

  2010 ലായിരുന്നു വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിന്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത്, ബാംഗ്ലൂര്‍ ഡെയിസ്, പ്രേമം എന്നീ സിനിമകള്‍ ഹിറ്റായതോടെ നിവിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞു. റിച്ചി എന്ന സിനിമയിലൂടെ തമിഴിലും നായകനായി നിവിന്‍ അഭിനയിച്ചിരുന്നു. നിലവില്‍ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലെത്തുന്ന മൂത്തോന്‍ എന്ന സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. മൂത്തോന്‍ മലയാളത്തിന് പുറമോ ഹിന്ദിയിലും റിലീസിനെത്തും.

  മോഹന്‍ലാലിനൊപ്പം..

  നിവിന്‍ ആദ്യമായി മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിരിക്കുകയാണ്. മാത്രമല്ല ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങി മലയാളത്തിലെ മറ്റ് യുവതാരങ്ങളെ പോലെ മറ്റ് ഭാഷകളിലേക്കും അഭിനയിച്ച് കഴിവ് തെളിയിച്ചിരുന്നു. മലയാള നടന്‍ എന്നതിനാല്‍ തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കണം. എന്നാല്‍ ഭാഷയാണ് തനിക്ക് ഏറ്റവും വെല്ലുവിളിയെന്നാണ് നിവിന്‍ പറയുന്നത്. നമ്മുടെ അതിര്‍വരമ്പുകള്‍ നമ്മള്‍ തന്നെ തകര്‍ക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതൊരു നടനും അവരുടെ കരിയറില്‍ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കണമെന്നും നിവിന്‍ പറയുന്നു.

  കായംകുളം കൊച്ചുണ്ണി

  കായംകുളം കൊച്ചുണ്ണിയായിരുന്നു ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തിയ സിനിമകളില്‍ ഒന്ന്. ചിത്രത്തില്‍ ഒരുപാട് ആക്ഷന്‍ രംഗങ്ങളുണ്ടായിരുന്നു. കുതിരപ്പുറത്ത് പോവുന്നത് എനിക്ക് പഠിക്കേണ്ടി വന്നിരുന്നു. പലതും സിനിമയിലെത്തിയതിന് ശേഷമായിരുന്നു ഞാന്‍ പഠിച്ചത്. അതിനാല്‍ ഒരുപാട് സമയവും അദ്ധ്വാനവും വേണ്ടി വന്നിരുന്നു. മലയാളത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ഏറ്റവും ചെലവേറിയ പടമാണിത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

  മോഹന്‍ലാലിനെ കുറിച്ച് പറയാനുണ്ട്

  കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി 101 ശതമാനവും പങ്കാളിത്തം നല്‍കിയിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമെന്ന് നിവിന്‍ പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും കേരളത്തിലെ ജനങ്ങളുടെ മനസില്‍ അങ്ങനെയാണ്. മോഹന്‍ലാല്‍ സാറിനൊപ്പം അങ്ങനെ ഒരു അവസരം കിട്ടിയത് തന്നെ വലിയ കാര്യമാണെന്നും താരം പറയുന്നു.

  ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം

  സിനിമയ്ക്ക് വേണ്ടി 12 ദിവസത്തോളം അദ്ദേഹം അവിടെയുണ്ടായിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും കാര്യം അദ്ദേഹത്തില്‍ നിന്നും പഠിക്കാം. ആ 12 ദിവസങ്ങള്‍ എന്റെ കരിയറില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങളായിരുന്നെന്നും താരം പറയുന്നു. അഭിനയത്തിലടക്കം എല്ലാ കാര്യത്തിലും അദ്ദേഹം പ്രൊഫഷണലാണ്. കൃത്യ സമയത്ത് തന്നെ സെറ്റിലെത്തും. അദ്ദേഹത്തിന്റെ പെരുമാറ്റവും ആവേശവും തുടങ്ങി പലവിധ കാര്യങ്ങളിലും മോഹന്‍ലാല്‍ അങ്ങനെയാണെന്നും നിവിന്‍ പറയുന്നു.

  മൂത്തോന്‍ ഹിന്ദിയിലേക്ക്..

  നിലവില്‍ നിവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മറ്റൊരു സിനിമയാണ് മൂത്തോന്‍. സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് എത്തിക്കുന്നുണ്ട്. സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഞാനിപ്പോള്‍. അതിനൊപ്പം കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഞാനിപ്പോള്‍. കൊച്ചുണ്ണിയെ കേരളക്കര ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലാവരുടെയും ഹൃദയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നൊരു സിനിമയായിരിക്കും. ഭാവിയില്‍ ഇതുപോലെയുള്ള വലിയ സിനിമകള്‍ ചെയ്യണമെന്ന ആളുകള്‍ ആഗ്രഹിക്കണെന്നും നിവിന്‍ പറയുന്നു. ഒക്ടോബര്‍ 11 നാണ് സിനിമയുടെ റിലീസ്. അന്ന് തന്നെയാണ് നിവിന്റെ പിറന്നാളും.

  ബിഗ് ബോസ് നല്‍കിയ സൗഭാഗ്യം! സാബു മോന് കിട്ടിയ രണ്ട് സര്‍പ്രൈസുകളും കിടുവായിരുന്നു! വിശേഷങ്ങളിങ്ങനെ..

  English summary
  Nivin Pauly talks about Mohanlal in Kayamkulam Kochunni

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more