»   » കട്ടതാടി, അടിമുടി അഴിച്ച് പണി നടത്തിയ യുവനായകന്റെ താടി സ്റ്റൈല്‍, ഫോട്ടോസ്

കട്ടതാടി, അടിമുടി അഴിച്ച് പണി നടത്തിയ യുവനായകന്റെ താടി സ്റ്റൈല്‍, ഫോട്ടോസ്

By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ കട്ടതാടി വച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ പ്രേമം സിനിമ പുറത്തിറങ്ങിയതോടെ നിവിന്‍ പോളിയുടെ താടി വീണ്ടും ട്രെന്റായി. മറ്റ് താരങ്ങളും ആരാധകരും നിവിന്‍ പോളിയുടെ താടി സ്‌റ്റൈല്‍ മാറ്റിയും മറിച്ചും പരീക്ഷിച്ചു നോക്കി. എന്തായാലും പഴയ താടി സ്റ്റൈല്‍ വീണ്ടും തിരിച്ച് കൊണ്ട് വന്നത് നിവിന്‍ പോളി തന്നെ.

നിവിന്‍ പോളിയുടെ അരങ്ങേറ്റ ചിത്രമാണ് മലര്‍വാടി ആട്‌സ് ക്ലബ്ബ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം. ആദ്യ ചിത്രത്തിലും നിവിന്‍ പോളി താടി വച്ചിരുന്നു. എന്നാല്‍ കാര്യമായി ശ്രദ്ധ കിട്ടിയിരുന്നില്ല. പ്രേമത്തിലെ ജോര്‍ജ്ജിന്റെ താടി പോലെ ട്രെന്റായുമില്ല. നിവിന്‍ പോളിയുടെ താടി വച്ച ഫോട്ടോസ് കാണൂ..

nivin-01

രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളി വീണ്ടും തന്റെ ലുക്ക് മാറ്റി. ക്ലീന്‍ ഷേവ് ചെയ്ത് ഒരു ചോക്ലേറ്റ് പയ്യന്റെ ലുക്ക്. ശേഷമാണ് പ്രേമം സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ നിവിന്റെ താടിയ്ക്ക് ആരാധകര്‍ കുറച്ചൊന്നുമായിരുന്നില്ല. ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ ലുക്കിനായി ആരാധകര്‍ കാത്തിരിക്കുന്നു.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിവിന്‍ താടി വയ്ക്കുന്നതായി കേള്‍ക്കുന്നുണ്ട്. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Well, if sporting a beard has become a sensation in Mollywood and its followers, then one man has to be given due credits for bringing in that trend once again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam