പ്രശസ്ത പരിശീലകന്റെ കീഴില്‍ അഭിനയ പഠനം പൂര്‍ത്തിയാക്കി നിവിന്‍ പോളി, മൂത്തോന്‍ വിശേഷങ്ങള്‍ !!

മൂത്തോന്‍റെ ലേറ്റസ്റ്റ് വിശേഷത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ..

By Nihara

കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മൂത്തോന്‍. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയ്ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രമുഖ സംവിധായകന്‍റെ കീഴില്‍ അഭിനയ പഠനത്തിനായി നിവിന്‍ പോളി തയ്യാറെടുക്കുന്നുവെന്ന് നേരത്തേ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

അതുല്‍ മോറിയ എന്ന പ്രശശ്ത പരിശീലകന്റെ കീഴില്‍ നിന്നാണ് നിവിന്‍ പോളി അഭിനയ പഠനം പൂര്‍ത്തിയാക്കിയത്. കഥാപാത്രത്തെ എങ്ങനെ സമീപിക്കണം, വിലയിരുത്തണം എന്നതിനോടൊപ്പം തന്നെ ശരീരഭാഷയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക പരിശീലനവും തന്നുവെന്ന് നിവിന്‍ പോളി പറഞ്ഞു.

Nivin Pauly

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം മൂത്തോന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതന്നെ സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍പ് ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെയാണ് മൂത്തോനില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യവും മാജിക്കല്‍ റിയലിസവും ചേര്‍ന്ന സിനിമയ്ക്കു വേണ്ടി പ്രശസ്ത അഭിനയ പരിശീലകന്റെ കീഴില്‍ അഭിനയം പരിശീലിച്ചു. ശരീര ഭാഷയെക്കുറിച്ചും കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചും നിവിന്‍ പോളി പരിശീലനം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X