»   » നിവിന്റെ നായികയായി അമല പോള്‍

നിവിന്റെ നായികയായി അമല പോള്‍

Posted By:
Subscribe to Filmibeat Malayalam

ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടി അമല പോള്‍ പിന്നീട് മലയാളചിത്രങ്ങളൊന്നും അധികം സ്വീകരിച്ചിരുന്നില്ല. തമിഴില്‍ വലിയ താരമായി മാറിയതോടെ മലയാളചിത്രങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തിലായി അമല മാറുകയും ചെയ്തു.

എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച റണ്‍ ബേബി റണിന്റെ വിജയത്തോടെ മലയാളത്തില്‍ അഭിനയിക്കാനുള്ള വിമുഖത അമല മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ നായികയായി സന്ത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അമല മറ്റൊരു മലയാളചിത്രത്തിലേയ്ക്കു കൂടി കരാറായിരിക്കുകയാണ്.

മലയാളത്തിലെ നാലാമത്തെ ചിത്രത്തില്‍ അമലയുടെ നായകനായി എത്തുന്നത് നിവിന്‍ പോളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ സിബി മലയില്‍ ആണ്. തലൈവയില്‍ വിജയുടെ നായികയായതോടെ കൂടുതല്‍ ഉയരങ്ങളിലെത്തിയിരിക്കുകയാണ് അമല. നേരമെന്ന ചിത്രം വന്‍ഹിറ്റായതോടെ നിവിന്‍ പോളിയും മലയാളത്തിന്റെ യുവനിരയില്‍ ശ്രദ്ധേയമായ താരമായി മാറിയിരിക്കുകയാണ്.

അടുത്തകാലത്ത് വലിയ വിജയചിത്രങ്ങളൊന്നും ഒരുക്കാന്‍ കഴിയാതിരുന്ന സിബി മലയിലിന് പുതിയ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്താന്‍ കഴിയൂമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.

English summary
If reports are to be believed, Amala has reportedly signed her fourth movie opposite Nivin Pauly . The movie is yet to be titled. It is directed by Sibi Malayil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam