»   » ഞെട്ടിക്കുന്ന ലുക്കില്‍ മൂത്തോന് വേണ്ടി നിവിന്‍ പോളി ലക്ഷദ്വീപിലേക്ക്!!!

ഞെട്ടിക്കുന്ന ലുക്കില്‍ മൂത്തോന് വേണ്ടി നിവിന്‍ പോളി ലക്ഷദ്വീപിലേക്ക്!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷക പ്രതീക്ഷകളെ തകര്‍ക്കാതെ നല്ല ചിത്രങ്ങള്‍ തിയറ്ററിലെത്തിക്കുന്നതില്‍ ശ്രദ്ധിക്കുന്നതാരമാണ് നിവിന്‍ പോളി. ഒരു വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് നിവിന്‍ പോളി ചിത്രം സഖാവ് തിയറ്ററിലെത്തുന്നത്. രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ റിലീസിന് തയാറാകുന്നത്. തമിഴ് ചിത്രം റിച്ചിയും പ്രേമം ഫെയിം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും. 

മികച്ച കഥയും അവതരണവും, പ്രേക്ഷകാഭിപ്രായവും നേടി... പക്ഷെ, ചാക്കോച്ചന്‍ ചിത്രത്തിന് ചുവട് പിഴച്ചു???

ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍ കുതിക്കുന്നു ചരിത്രത്തിലേക്ക്... 2000 കോടി???

moothon

നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാകും ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയിലെ കാമാത്തിപുരയില്‍ ചിത്രീകരിച്ചു കഴിഞ്ഞു. രണ്ടാം ഷെഡ്യൂള്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസത്തോടെ ലക്ഷ ദ്വീപില്‍ ആരംഭിക്കും. നിവിന്‍ പോളി ആരാധകര്‍ ആവേശദത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മൂത്തോന്‍. 

ഇന്‍ഫോസിസ് ഓഫീസില്‍ ജീവനക്കാരന്റെ നഗ്നമാക്കപ്പെട്ട മൃതദേഹം... ഞെട്ടിത്തരിച്ച് ജീവനക്കാര്‍

moothon

കഴിഞ്ഞ വര്‍ഷം സന്‍ഡെയ്ന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്ലോബല്‍ ഫിലിം മെക്കിംഗ് പുരസ്‌കാരത്തിന് ഗീതു മോഹന്‍ദാസിനെ അര്‍ഹയാക്കി തീര്‍ത്ത തിരക്കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് മൂത്തോന്‍. തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. നിവിന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന മൂത്തോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Moothon has its lead actor Nivin Pauly in a different getup and had recently completed its first schedule in Mumbai with the team extensively shooting at Kamathipura.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam