എങ്ങനെയുണ്ടാകും നിവിന്‍ പോളിയുടെ മേക്കോവര്‍?

By Lakshmi

മലയാളത്തിന്റെ യുവനിരയിലെ മറ്റേതൊരു താരത്തേക്കാളും മാര്‍ക്കറ്റുണ്ട് ഇപ്പോള്‍ നിവിന്‍ പോളിയ്ക്ക്. തൊടുന്നതെല്ലാം പൊന്നാകുന്ന ഭാഗ്യകാലത്തിലാണ് ഇപ്പോള്‍ നിവിന്‍. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച പുതുമുഖ താരമായ നിവിന്‍ പിന്നീട് ചെയ്ത പലചിത്രങ്ങളിലും വന്‍സ്‌കോറാണ് സ്വന്തമാക്കിയത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സ് വരെ എത്തിനില്‍ക്കുകയാണ് നിവിന്റെ ജൈത്രയാത്ര.

ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ അപൂര്‍വ്വം ചിലതൊഴിച്ചാല്‍ എല്ലാറ്റിലും ഒരു സാധാരണക്കാരനായ യുവാവിന്റെ വേഷത്തിലായിരുന്നു നിവിന്‍ അഭിനയിച്ചത്. 1983, ഓം ശാന്തി ഓശാന, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇങ്ങനെതന്നെ. ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഇടക്കല്‍പം മോഡേണായി മാറുന്നുണ്ടെങ്കിലും തനി നാടന്‍ മനസുള്ള യുവാവാണ് നിവിന്‍ അവതരിപ്പിച്ച കുട്ടന്‍.

nivin-pauli

ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി ഒരു മേക്കോവര്‍ നടത്താന്‍ പോവുകയാണേ്രത നിവിന്‍ പോളി. ഷിബു അന്തിക്കാടൊരുക്കുന്ന പുതിയചിത്രത്തിലായിരിക്കും ഒരു മോഡേണ്‍ യുവാവായുള്ള നിവിന്റെ മേക്കോവര്‍. ഇതിനെക്കുറിച്ച് ഷിബു അന്തിക്കാട് പറയുന്നതിങ്ങനെ- നിവിന്റെ മേക്കോവര്‍ തന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുചിത്രത്തിലും ഇതുവരെകാണാത്ത മോഡേണ്‍ ലുക്കില്‍ നിവിനെ കാണാന്‍കഴിയും. ഈ ചിത്രത്തിന്റെ കഥയൊരു പ്രാക്ടിക്കല്‍ പ്രണയകഥയാണ്. എന്റെ ചിത്രം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് സ്ട്രസില്‍ നിന്നും ദിവസേനയുള്ള ടെന്‍ഷനില്‍ നിന്നും റിലീഫ് നല്‍കുന്ന ഒന്നായിരിക്കും.

ബാംഗഌരായിരിക്കുമേ്രത ഷിബുവിന്റെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കുറച്ച് ഭാഗങ്ങള്‍ ആന്‍ഡമാന്‍സ്, ഫ്രാന്‍സ്, കൂര്‍ഗ് എന്നിവിടങ്ങളിലുമായി ചിത്രീകരിക്കും. ചിത്രത്തില്‍ അഞ്ച് ഗാനങ്ങളുണ്ടാകുമെന്നും തീര്‍ത്തും കളര്‍ഫുളായിരിക്കും ഈ ചിത്രമെന്നും ഷിബു പറയുന്നു. ഡിസംബറില്‍ ഇതിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X