»   » നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ നിവിന്‍ തടി കുറയ്ക്കുന്നു, തളത്തില്‍ ദിനേശനും ശോഭയും ഉടന്‍ വരും!!

നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ നിവിന്‍ തടി കുറയ്ക്കുന്നു, തളത്തില്‍ ദിനേശനും ശോഭയും ഉടന്‍ വരും!!

Written By:
Subscribe to Filmibeat Malayalam

ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിന്റെ വിജയവുമായി നില്‍ക്കുകയാണിപ്പോള്‍ നിവിന്‍ പോളി. നിവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ചിത്രത്തിലെന്നാണ് പ്രേക്ഷകാഭിപ്രായം. ജൂഡ് എന്ന കഥാപാത്രമാവാന്‍ വേണ്ടി നിവിന്‍ അത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

സനുഷ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നോ, നടിയെ പിന്തുണച്ച് തമിഴകം


തൃഷ നായികയായെത്തിയ ചിത്രത്തില്‍ തടി കൂട്ടി, അല്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ എത്തിയത്. ഹേയ് ജൂഡ് റിലീസ് ചെയ്തു മികച്ച പ്രതികരണവും നേടി. ഇനി നിവിന്‍ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.


ലൗ ആക്ഷന്‍ ഡ്രാമ

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളി അടുത്തതായി അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയാണ് ചിത്രത്തിലെ നായിക.


തടി കുറയ്ക്കുന്നു

ഹേയ് ജൂഡ് എന്ന കഥാപാത്രത്തിന് വേണ്ടി നിവിന്‍ പോളി ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് വേണ്ടി തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നിവിന്‍ ആരംഭിച്ചു കഴിഞ്ഞു.


ജൂണില്‍ തുടങ്ങും

നിവിന്‍ തടി കുറയ്ക്കല്‍ പ്രയത്‌നത്തിലായത് കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോവുന്നത് എന്നാണ് ഔദ്യോഗിക വിവരം. തടി കുറച്ച്, ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രം പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തോടെ ലൗ ആക്ഷന്‍ ഡ്രാമ ആരംഭിയ്ക്കും.


ലൗ ആക്ഷന്‍ ഡ്രാമ

മലയാളത്തിലെ എക്കാലത്തെയും മികച്ച ശ്രീനിവാസന്‍ ചിത്രമായ വടക്കു നോക്കിയ യന്ത്രത്തിലെ തളത്തില്‍ ദിനേശനായി നിവിനും ശോഭയായി നയനും എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അജു വര്‍ഗ്ഗീസാണ് സിനിമ നിര്‍മിയ്ക്കുന്നത്.


കായംകുളം കൊച്ചുണ്ണി

നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.
English summary
Nivin Pauly trim fits for love action drama

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam