»   » നിവിന്‍ പോളി കടുത്ത കമ്യൂണിസ്റ്റ് അനുഭാവിയാണ്!!

നിവിന്‍ പോളി കടുത്ത കമ്യൂണിസ്റ്റ് അനുഭാവിയാണ്!!

Written By:
Subscribe to Filmibeat Malayalam

യഥാര്‍ത്ഥ ജീവിതത്തില്‍ നിവിന്‍ പോളിയ്ക്ക് ഒരു രാഷ്ട്രീയമുണ്ടാവാം. എന്നാല്‍ അത് നടന്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിയ്ക്കുന്ന ചെറുപ്പക്കാരനാണ് നിവിന്‍

കൃഷ്ണ കുമാര്‍ എന്ന വിദ്യാര്‍ത്ഥി നേതാവായിട്ടാണ് നിവിന്‍ എത്തുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന കൃഷ്ണ കുമാറിന്റെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിയ്ക്കുന്നതാണത്രെ ചിത്രം.

nivin-pauly-communist

സിദ്ധാര്‍ത്ഥ് ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. നിവിന്റെ തമിഴ് ചിത്രം പൂര്‍ത്തിയായാല്‍ രണ്ടാം ഘട്ട ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് വിവരം.

അപര്‍ണ ഗോപിനാഥിനും ഗാത്രി സുരേഷിനും ഒപ്പം കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികാനിരയിലുള്ളത്.

യൂണിവേഴ്‌സല്‍ സിനിമ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, അജു വര്‍ഗ്ഗീസ്, ജോജു ജോര്‍ജ്ജ്, സുജിത്ത് സുധീഷ്, അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്

നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സണ്ട മാരിയ എന്ന തമിഴ് ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നിവിന്‍. സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം പൂര്‍ത്തിയായാല്‍ പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുക.

English summary
Nivin Pauly, the young crowd puller of M'town, is all set to play a communist follower. Reportedly, Nivin's character Krishnakumar is a student's leader, who is an adamant believer of communist ideologies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam