നിവിന്റെയും ഉണ്ണിയുടെയും മാന്ത്രിക്കതൂവല്‍
മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ മാര്‍ക്കെറ്റന്ന സിംപലാണ് പൊതുവെ സിനിമാലോകത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സും വിക്രമാദിത്യനുമൊക്കെ വിജയ്ക്കാനുള്ള മുഖ്യ കാരണവും അത് തന്നെ. ലാല്‍ ജോസിന്റെ വിക്രമാദിത്യനിലൂടെ ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും ഒരു പുതിയ കൂട്ടുകെട്ടിന് തുടക്കം കുറിച്ചിരുന്നു. ചിത്രത്തില്‍ ഒരു അതിഥി താരമായി നിവിന്‍ പോളിയുമെത്തി.
ഇപ്പോള്‍ കേള്‍ക്കുന്നു, നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു എന്ന്. അഡ്വ. സംഗീത് ലൂയീസ് നിര്‍മിക്കുന്ന മാന്ത്രികത്തൂവല്‍ എന്ന ചിത്രത്തിലാണ് ഉണ്ണിയും നിവിനും ഒന്നിക്കുന്നത്. മിയ ജോര്‍ജാണ് ചിത്രത്തിലെ നായിക.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിച്ച അത്ഭുത മാന്ത്രികത്തൂവലിന്റെ കഥയാണ് ചിത്രം. രാഷ്ട്രീയ ആക്ഷേപത്തിനൊപ്പം ഫാന്റസിയ്ക്ക് കൂടെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് മാന്ത്രികത്തൂവല്‍.
ഉണ്ണിയെയും നിവിനിനെയും മിയെയും കൂടാതെ തെന്നിന്ത്യന്‍ താരം ഇനിയയും ചിത്രത്തില്‍ മര്‍മ്മപ്രധാനമായ ഒരു വേഷം ചെയ്യുന്നുണ്ട്. നെടുമുടി വേണു, ലാലു അലക്‌സ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.


Click it and Unblock the Notifications











