»   » '1983' പൂര്‍ത്തിയായി നിവിന്‍ പ്രതീക്ഷയില്‍

'1983' പൂര്‍ത്തിയായി നിവിന്‍ പ്രതീക്ഷയില്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ക്രിക്കറ്റ് ഇതിവൃത്തമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983 ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളി, അനൂപ് മേനോന്‍, ഗ്രിഗറി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. നിക്കിഗില്‍ റാണിയാണ് ചിത്രത്തില്‍ നായിക. സൈജു കുറുപ്പ്, ജോയ് മാത്യു, ദിനേശ് നായര്‍, സജ്ഞു, സീമാ ജി നായര്‍ സ്രിന്റ അഷാബ് എന്നിവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

അടുത്തിടെ മലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാക്കിയ നായകന്‍മാരില്‍ ഒരാളാണ് നിവിന്‍ പോളി. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം നിവിന് ബിഗ് ബ്രേക്ക് തന്നെയായിരുന്നു. സിനിമകള്‍ വിജയിക്കുന്നതോടെ നിവിന്‍ പോളിയുടെ തലക്കനവും ജാഡയും കൂടുന്നതായി ഗോസിപ്പ് പരക്കുന്നുണ്ട്. 1983 ന്റെ ചിത്രീകരണത്തിനിടെ നിവിന്‍ നിര്‍മ്മാതാവിന് ശരിയ്ക്കും തലവേദനായി എന്നാണ് കേള്‍ക്കുന്നത്. ഈ ചിത്രം പാതി വഴിയില്‍ മുടങ്ങിപ്പോകും എന്ന് ഗോസിപ്പ് ഉണ്ടായിരുന്നു.

എന്നാല്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ചിത്രം പൂര്‍ത്തിയായതോടെ നിവിനെതിരായ ഗോസിപ്പുകള്‍ക്ക് വിലയില്ലാതാവുകയാണ്. ഷംസ് ഫിലിംസിന്റെ ബാനറില്‍ ടിആര്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മ്മിച്ചത്. ഗോപീ സുന്ദറാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. മറ്റ് നിവിന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഈ ചിത്രവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

English summary
1983, an upcoming movie of Nivin Pauly directed by Abrid Shine.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam