നിവിന്‍ പോളിയും വിനീതും വീണ്ടും തലശ്ശേരിയില്‍

By Aswathi

വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, തലശ്ശേരി ഇതും മൂന്നും കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ നല്ലൊരു സിനിമ കണ്ടൊരു പ്രതീതിയാണ്. അതെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും തട്ടത്തിന്‍ മറയത്തും കഥപറഞ്ഞ തലശ്ശേരി. രണ്ട് ചിത്രങ്ങളുടെയും പ്രധാന ലൊക്കേഷന്‍ തലശ്ശേരിയായിരുന്നു.

ഇപ്പോള്‍ വീണ്ടും വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും തലശ്ശേരി എത്തി എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ്. പക്ഷെ ഇത്തവണ വിനീത് എത്തിയിരിക്കുന്നത് സംവിധായകന്റെ റോളിലല്ലെന്ന് മാത്രം.

nivin-pauly-vineeth-sreenivasan

തന്റെ അരുമ ശിഷ്യന്‍ പ്രജിത്ത് കാരണവര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് വിനീത് ശ്രീനിവാസനാണ്. നായകനാകുന്നത് നിവിന്‍ പോളിയും. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ (30-11-2014) തലശ്ശേരിയില്‍ ആരഭിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ നിവിന്‍ പോളിയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സിനിമാഭിനയത്തെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട നാടാണ് തലശ്ശേരി എന്ന് പറഞ്ഞുകൊണ്ടാണ് നിവിന്റെ പോസ്റ്റ്. വിനീതിന്റെയും നിവിന്റെയും മുന്‍ ചിത്രങ്ങളിലെ എന്ന പോലെ പാട്ടുകാരനായി ഷാന്‍ റഹ്മാനും കോമഡിക്കാരനായി അജു വര്‍ഗീസും ഉണ്ടാകും.

ബാലതാരമായി മലയാളത്തിലെത്തിയ മഞ്ജിമ മോഹന്‍ നായികയായി തിരിച്ചുവരുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. എല്‍ജെ ഫിലീസിനമൊപ്പം വിനോദ് ഷൊര്‍ണൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X