»   »  വിനീത് ശ്രീനിവാസന്‍ വീണ്ടും; ഇത്തവണയും നായകന്‍ നിവിന്‍ പോളി തന്നെ

വിനീത് ശ്രീനിവാസന്‍ വീണ്ടും; ഇത്തവണയും നായകന്‍ നിവിന്‍ പോളി തന്നെ

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയും ശ്രീനിവാസനും വീണ്ടും ഒന്നിയ്ക്കുന്നു. വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ആദ്യം താന്‍ തന്നെ നായകനായി അഭിനയക്കാനായിരുന്നത്രെ വിനീതിന്റെ തീരുമാനം. എന്നാല്‍ പിന്നീട് തന്റെ ഉറ്റ സുഹൃത്തും ഭാഗ്യ നടനുമായ നിവിന്‍ പോളിയെ തീരുമാനിക്കുകയായിരുന്നുവത്രെ.

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നിവിന് കരിയ ബ്രേക്ക് നല്‍കിയതും വിനീത് ശ്രീനിവാസന്‍ തന്നെ. വിനീതിന്റെ തിരക്കില്‍ പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവും നിവിന്‍ പോളിയ്ക്ക് മികച്ച വിജയം നല്‍കി. അതിനിടയില്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

vineeth-sreenivasan-and-nivin-pauly

ഇപ്പോള്‍ നിവിന്‍ പോളിയെ നായകനാക്കിഇ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. അതേ സമയം വിനീത് നായകനായെത്തുന്ന കുഞ്ഞിരാമായണം എന്ന ചിത്രം ഓണത്തിന് തിയേറ്ററിലെത്താനിരിക്കുകയാണ്. നവാഗതനായ ബേസിലാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ പ്രേമത്തില്‍ ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും നിവിന്‍ അഭിനയിക്കുക. അല്‍ത്താഫിന്റെ ചിത്രം പൂര്‍ത്തിയായാല്‍ പുതിയ നിവിന്‍ പോളി- വിനീത് ശ്രീനിവാസന്‍ ചിത്രം പണി തുടങ്ങും.

English summary
Nivin Pauly and Vineeth Srenivasan, the popular actor-director duo is all set to join hands for a new project. As per the latest reports, Nivin Pauly will play the lead role in Vineeth Sreenivasan’s next directorial venture.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam