»   » നിവിന്‍ പോളി തമിഴില്‍ മികച്ച പുതുമുഖ നടന്‍

നിവിന്‍ പോളി തമിഴില്‍ മികച്ച പുതുമുഖ നടന്‍

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി എന്ന നടന്‍ വെള്ളിത്തിരയിലെത്തുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രവും അതിലെ പ്രകാശനെന്ന നിവിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടെങ്കിലും പുരസ്‌കാരങ്ങളൊന്നും നേടിയിരുന്നില്ല. വിനീത് ശ്രീനിവാസന്റെ തന്നെ തട്ടത്തിന്‍ മറയത്ത് എന്ന ചിച്രത്തിലൂടെയാണ് നിവിന്‍ കൂടുതല്‍ ജനപ്രിയനായത്.

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിക്ക് ആഘോഷങ്ങളുടെ കാലമായിരുന്നു. തുടര്‍ന്ന് ഭൂപടത്തിലില്ലാത്ത ഒരിടം, പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ് തുടങ്ങിയ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വീണ്ടും ബ്രേക്ക് കിട്ടയത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെയാണ്. നേരം തെളിഞ്ഞു. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിച്ച നേരം നിവിന്റെ ആദ്യ തമിഴ് ചിത്രം കൂടെയാണ്.

Nivin Pauly

നേരം എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴില്‍ മികച്ച പുതുമുഖ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നിവിന്‍ പോളി. ഒരു തമിഴ് മാഗസിനിലാണ് നിവിനെ തമിഴിലെ മികച്ച പുതുമുഖതാരമായി തിരഞ്ഞെടുത്ത റിപ്പോര്‍ട്ട് വന്നത്. നസ്‌റിയ നസീമാണ് ചിത്രത്തില്‍ നിവിന്റെ നായികയായെത്തിയത്. വണ്‍ ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 2013ലെ മികച്ച താരജോഡികളായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തതും ഇവരെയാണ്.

നിവിനും നസ്‌റിയയും വീണ്ടും ഒന്നിക്കുന്ന ഓംശന്തി ഓശാന, ഗ്രാമീണ ക്രിക്കറ്റ് കളിക്കാരന്റെ കഥ പറയുന്ന 1983 എന്നീ ചിത്രങ്ങളാണ് നിവിന്റേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന രണ്ട് ചിത്രങ്ങള്‍. പുതുമുഖ താരങ്ങളെ ഒന്നുചേര്‍ത്ത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മറ്റൊന്ന്.

English summary
Nivin Pauly, who made his debut in Kollywood with the Tamil remake of the Malayalam movie Neram, has been voted as the Best Debutant in Tamil by Ananda Vikatan, a popular Tamil magazine.
Please Wait while comments are loading...

Malayalam Photos

Go to : More Photos