»   » നിവിന്‍ പോളി കോളേജ് കുമാരന്‍ ആവുന്നു! ഇത്തവണ വൈശാഖിന്റെ സിനിമ ഇങ്ങനെയായിരിക്കും!!

നിവിന്‍ പോളി കോളേജ് കുമാരന്‍ ആവുന്നു! ഇത്തവണ വൈശാഖിന്റെ സിനിമ ഇങ്ങനെയായിരിക്കും!!

Posted By:
Subscribe to Filmibeat Malayalam

കായംകുളം കൊച്ചുണ്ണി, മൂത്തോന്‍, എന്നിങ്ങനെ സിനിമകളുടെ തിരക്കുകളിലാണ് നിവിന്‍ പോളി. അതിനിടെ നിവിന്‍ പോളിയെ നായകനാക്കി സംവിധായകന്‍ വൈശാഖ് സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മികച്ചതായിരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല.

മലയാളികളുടെ കാന്താരി പെണ്ണ് വീണ്ടും സിനിമയിലേക്ക്! തിരിച്ച് വരുന്ന നസ്രിയയ്ക്ക് ആരാധകരുടെ പിന്തുണ!!

ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. നിവിന്‍ വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന സിനിമ ഒരു ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റായിരിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല നിവിന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലായിരിക്കും സിനിമയില്‍ അഭിനയിക്കുന്നത്.

വൈശാഖിന്റെ പുതിയ സിനിമ

സംവിധായകന്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നിവിന്‍ പോളിയാണ് നായകനായി അഭിനയിക്കാന്‍ പോവുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

നിവിന്റെ കഥാപാത്രം

പുതിയ സിനിമയില്‍ നിവിന്‍ കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാമിലി ഡ്രാമയായി എത്തുന്ന സിനിമയില്‍ പ്രണയം ഇതിവൃത്തമാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഉദയകൃഷ്ണയുടെ തിരക്കഥ

പുലിമുരുകന് വേണ്ടി കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയാണ് നിവിന്റെ സിനിമയ്ക്കും തിരക്കഥ ഒരുക്കാന്‍ പോവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അടുത്ത വര്‍ഷത്തേക്ക്

നിവിന്‍ പോളിയുടെ അടുത്ത വര്‍ഷത്തെ സിനിമയായിട്ടാണ് വൈശാഖിന്റെ സിനിമ വരാന്‍ പോവുന്നത്. നിലവില്‍ ഒന്നിലധികം സിനിമകളില്‍
നിവിന്‍ അഭിനയിക്കുന്നുണ്ട്.

Nivin Pauly team up with Amala Paul for Kayamkulam Kochunni | Filmibeat Malayalam

കായംകുളം കൊച്ചുണ്ണി

മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി എന്ന മോഷ്ടാവിന്റെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന നിവിന്റെ സിനിമ. ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കാനുളള തയ്യാറെടുപ്പിലാണ്.

English summary
Nivin Pauly-Vysakh movie and that is regarding the genre of the film. Latest reports suggest that the film wouldn't be an action entertainer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam