നിവിന്‍ പോളി മീശ പിരിയ്ക്കുന്നു
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഒഴുക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് നിവിന്‍ പോളി. ഈ വര്‍ഷം പുറത്തിറങ്ങിയ നിവിന്റെ ആദ്യ ചിത്രമായ മിലി മികച്ച വിജയം നേടി. അതിന് ശേഷം വന്ന ഒരു വടക്കന്‍ സെല്‍ഫി ബോക്‌സോഫീസ് കീഴടക്കി ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ടെന്നാണ് അറിയുന്നത്.
പോയ വര്‍ഷം നിവിനിന് ബ്രേക്ക് നല്‍കിയ സംവിധായകനാണ് എബ്രിഡ് ഷൈന്‍. എബ്രിഡും നിവിനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി നിവിന്‍ പോളി മീശ പിരിയ്ക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.

ആക്ഷന്‍ ഹീറോ ബിജു എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരു പൊലീസുകാരനായിട്ടാണത്രെ നിവിന്‍ പോളി എത്തുന്നത്. കഥാപാത്രത്തിന് വേണ്ട തയ്യാറെടുപ്പിലാണ് നിവിന്‍ പോളിയെന്നാണ് അറിയുന്നത്.
നിവിന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആക്ഷന്‍ ഹീറോ ബിജുവിനുണ്ട്. ചിത്രത്തിന് വേണ്ടി ഒരു പുതുമുഖ നായികയെ തേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. കുട്ടനാടിന്റെ മനോഹരിത വിളിച്ചോതുന്ന ഒരു ചെറുചിത്രമായിരിക്കും ആക്ഷന്‍ ഹീറോ ബിജു എന്നറിയുന്നു.


Click it and Unblock the Notifications











