ഇത് അല്പം വ്യത്യസ്തമായ ഒരു പ്രേമം
നേരം എന്ന ചിത്രത്തിന് ശേഷം ആല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളിയെ നായകനാക്കി പുതിയ ചിത്രമെടുക്കുന്നു, ചിത്രത്തിന്റെ പേര് 'പ്രേമം'. ഇതില്‍ കൂടുതലൊന്നും അണിയറയില്‍ നിന്നും വിട്ടു പറയുന്നില്ല. ഒത്തിരി സസ്‌പെന്‍സോടു കൂടിയാണ് അല്‍ഫോണ്‍സ് പുത്രന്‍ 'പ്രേമി'ക്കുന്നത്.
എന്തൊക്കെ മറച്ച് വച്ചാലും ഭൂതക്കണ്ണാടി ഉപയോഗിച്ച് അതൊക്കെ കണ്ടെത്താന്‍ നമ്മൂടെ സനിമാസ്വാദകര്‍ക്കറിയാം. മൂന്ന് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്‍ നിവിന്‍ പോളിയ്ക്ക് മൂന്ന് നായികമാരാണുള്ളത്.

നേരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രേമത്തിന് പിന്നിലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന് വേണ്ടി അല്‍ഫോണ്‍സ് ഒരു പ്രത്യേകതരം നൃത്തരംഗം ഒരുക്കുന്നുണ്ടത്രെ. ഈ നൃത്തരംഗം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം.
ചിത്രത്തിന്റെ ചിത്രീകരണം പകുതിയലധികവും പൂര്‍ത്തിയായി. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ എന്റര്‍ടൈമെന്റ് ബാനറിന്റെ കീഴില്‍ അദ്ദേഹം തന്നെയാണ് പ്രേമം നിര്‍മിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സി'ലൂടെയാണ് അന്‍വര്‍ റഷീദ് നിര്‍മാണ രംഗത്തെത്തിയത്.


Click it and Unblock the Notifications











